ഇനി വിദേശത്തും യുപിഐ ഇടപാട് നടത്താം; ഇന്ത്യയിലെ ആദ്യ പ്ലാറ്റ്‌ഫോമായി ഫോണ്‍ പേ
സ്വന്തം ലേഖകൻ ഡൽഹി: വിദേശത്തും യുപിഐ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ആദ്യ ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്‌ഫോമായി മാറി ഫോൺ പേ.വിദേശത്ത് യാത്ര പോകുന്ന ഇന്ത്യക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. യുപിഐ ഉപയോഗിച്ച് ഇടപാട് നടത്താൻ ഇതുവഴി സാധിക്കും. രാജ്യാന്തര ഡെബിറ്റ് കാർഡ് ഇടപാട് പോലെ തന്നെയാണ് യുപിഐ വഴിയുള്ള ഇടപാടും. ബാങ്ക് അക്കൗണ്ടിൽ നിന്ന് വിദേശ കറൻസിയുടെ മൂല്യത്തിന് സമാനമായ തുക കിഴിക്കും. യുഎഇ, സിംഗപ്പൂർ, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ ലോക്കൽ ക്യൂആർ കോഡ് ഉപയോഗിച്ച് ഷോപ്പിങ് ചെയ്യാൻ സാധിക്കുമെന്ന് ഫോൺ […]