സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം നാളെ മുതൽ ; ആദ്യം വിതരണം ചെയ്യുക അന്ത്യോദയ വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്ക് ; കിറ്റ് വിതരണ ക്രമീകരണം ഇങ്ങനെ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം നാളെ മുതൽ ; ആദ്യം വിതരണം ചെയ്യുക അന്ത്യോദയ വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്ക് ; കിറ്റ് വിതരണ ക്രമീകരണം ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. 88 ലക്ഷത്തോളം വരുന്ന റേഷൻകാർഡ് ഉടമകൾക്കാണ് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്.

രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളിൽ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവർത്തകരുൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് ഓണകിറ്റുകൾ തയ്യാറാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ സാധനങ്ങൾ എത്തിച്ചേരുന്നതിനുണ്ടായ ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് കിറ്റുകൾ തയ്യാറാക്കുന്ന ജോലികൾ പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഗുണഭോക്താക്കൾക്കായി ഏകദേശം 500 രൂപ വിലയുള്ള ഉൽപന്നങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചായിരിക്കും വിതരണം നടതത്തുക.

കിറ്റ് വിതരണം ആദ്യഘട്ടത്തിൽ വിതരണം നടത്തുക അന്ത്യോദയ വിഭാഗത്തിൽപെട്ട 5.95 ലക്ഷം കുടുംബങ്ങൾക്കായിരിക്കും

ഓണക്കിറ്റ് വിതരണ ക്രമീകരണം ഇങ്ങനെ

ഓഗസ്റ്റ് 13, 14, 16 തീയതികളിൽ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാർഡുകൾക്ക്) വിതരണം ചെയ്യും.

ഓഗസ്റ്റ് 19, 20, 21, 22 തീയതികളിലായി മുൻഗണനാ വിഭാഗങ്ങൾക്കുള്ള (പിങ്ക് കാർഡുകൾക്ക്) കിറ്റുകൾ വിതരണം ചെയ്യും.

ഓണത്തിന് മുൻപായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങൾക്കുള്ള (നീല, വെള്ള കാർഡുകൾക്ക്) കിറ്റുകളുടെ വിതരണവും നടക്കും. ഇതുകൂടാതെ ഓണം ചന്തകൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 21 മുതൽ 10 ദിവസത്തേയ്ക്ക് നടത്തും.

അതേസമയം റേഷൻ കാർഡുടമകൾ റേഷൻ ജൂലൈ മാസത്തിൽ ഏത് കടയിൽ നിന്നാണോ വാങ്ങിയത് ആ കടയിൽ നിന്നും ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നതായിരിക്കും. ഒപ്പം മുൻഗണനേതര കാർഡുകൾക്ക് 15 രൂപ നിരക്കിൽ കാർഡ് ഒന്നിന് 10 കിലോഗ്രാം സ്‌പെഷ്യൽ അരിയുടെ വിതരണവും നാളെ മുതൽ ആരംഭിക്കും.