play-sharp-fill
ഈ ജീവികളെ വീട്ടില്‍ വളര്‍ത്തുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതാകുകയും ജീവിതം സന്തോഷകരമാവുകയും ചെയ്യും ; ഐശ്വര്യം വരുന്ന ജീവികളെ കുറിച്ചറിയാം… 

ഈ ജീവികളെ വീട്ടില്‍ വളര്‍ത്തുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതാകുകയും ജീവിതം സന്തോഷകരമാവുകയും ചെയ്യും ; ഐശ്വര്യം വരുന്ന ജീവികളെ കുറിച്ചറിയാം… 

സ്വന്തം ലേഖകൻ

വാസ്തു ശാസ്ത്രത്തില്‍, ഒരു വ്യക്തിയുടെ വിധി തന്നെ മാറ്റാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് സന്തോഷവും സമൃദ്ധിയും നല്‍കുകയും ജീവിതത്തിലെ പ്രശ്നങ്ങള്‍ അകറ്റുകയും ചെയ്യുന്നു. അതുപോലെ തന്നെ വീട്ടില്‍ സൂക്ഷിക്കുന്നത് മംഗളകരമായി കരുതുന്ന ചില ജീവികളെക്കുറിച്ചും വാസ്തുശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ ജീവികളെ വീട്ടില്‍ വളര്‍ത്തുന്നതിലൂടെ നിങ്ങളുടെ സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതാകുകയും ജീവിതം സന്തോഷകരമാവുകയും ചെയ്യും. വാസ്തുപ്രകാരം വീട്ടില്‍ വളര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ഐശ്വര്യം വരുന്ന ചില ജീവികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മത്സ്യങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാസ്തു ശാസ്ത്രം അനുസരിച്ച്‌, വീട്ടില്‍ മത്സ്യം ഉള്ളത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ മത്സ്യങ്ങളെ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നു. മത്സ്യങ്ങളെ സമ്ബത്തിന്റെ പ്രതീകമായും കണക്കാക്കുന്നു. മത്സ്യമുള്ളിടത്ത് ഒരിക്കലും പണത്തിന് ക്ഷാമമുണ്ടാകില്ലെന്നാണ് വിശ്വാസം. വാസ്തു ശാസ്ത്രമനുസരിച്ച്‌, മത്സ്യങ്ങള്‍ അവയുടെ ഉടമകള്‍ക്ക് ഭാഗ്യവും സമ്ബത്തും നല്ല ആരോഗ്യവും നല്‍കുന്നു. നിങ്ങളുടെ വീട്ടില്‍ ഒരു ഫിഷ് അക്വേറിയം വയ്ക്കുക. വീടിന്റെ വടക്കുകിഴക്ക് ദിശയില്‍ വേണം ഇത് വയ്ക്കാന്‍.

മുയല്‍

മുയലിനെ വീട്ടില്‍ വളര്‍ത്തുന്നതും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ മുയലിനെ വളര്‍ത്തുന്നത് ഒരു നല്ല അടയാളമായി കണക്കാക്കപ്പെടുന്നു. വിശ്വാസമനുസരിച്ച്‌, മുയല്‍ ഉള്ള വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി നീങ്ങുകയും വീട്ടില്‍ പോസിറ്റിവിറ്റി നിറയുകയും ചെയ്യുന്നു.

ആമ

വളര്‍ത്തുമൃഗങ്ങളായി വളര്‍ത്താന്‍ ഏറ്റവും പ്രചാരമുള്ള മൃഗങ്ങളില്‍ ഒന്നാണ് ആമകള്‍. ആമയെ വീട്ടില്‍ സൂക്ഷിക്കുന്നതും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വിശ്വാസമനുസരിച്ച്‌, ആമയെ വീട്ടില്‍ സൂക്ഷിക്കുന്നത് സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കും. ആമയുള്ള വീട്ടില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുകയും കുടുംബാംഗങ്ങളുടെ എല്ലാ ജോലികളും ഭംഗിയായി നടക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. വീട്ടില്‍ ആമയെ വളര്‍ത്താന്‍ വടക്കോട്ട് അഭിമുഖമായുള്ള അക്വേറിയത്തിലോ ടാങ്കിലോ ഇടുക. വാസ്തു തത്ത്വങ്ങള്‍ അനുസരിച്ച്‌ ആമകള്‍ സമ്ബത്ത്, ഭാഗ്യം, സമൃദ്ധി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്ബത്തിന്റെ പ്രതീകം കൂടിയായ ആമകള്‍ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും.

നായ

നായ്ക്കള്‍ മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്താണ്. വീട്ടിന്റൈ കാവല്‍ക്കാരായും സംരക്ഷകരായും പലരും നായ്ക്കളെ വളര്‍ത്തുന്നുണ്ട്. നായയെ വളര്‍ത്തുമൃഗമായി വളര്‍ത്തുന്നതും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വിശ്വാസമനുസരിച്ച്‌, നായയെ കാലഭൈരവന്റെ അവതാരമായി കണക്കാക്കുന്നു. ഒരു നായയെ വീട്ടില്‍ സൂക്ഷിക്കുന്നത് മഹാലക്ഷ്മിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് നല്‍കുന്നു. വാസ്തു ശാസ്ത്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌, നായയെ വടക്ക് ദിശയിലേക്ക് അഭിമുഖീകരിക്കുന്ന ഒരു കൂട്ടില്‍ വേണം വളര്‍ത്താന്‍. നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തില്‍ നായയുടെ കൂട് സ്ഥാപിക്കണം.

പശു

ഹിന്ദു വിശ്വാസങ്ങളില്‍ പശുവിന് വലിയ പ്രാധാന്യമാണുള്ളത്. ‘ഗോ മാത’ എന്ന് വിളിക്കപ്പെടുന്ന പശുവിനെ പുണ്യ മൃഗമായാണ് കണക്കാക്കുന്നത്. വാസ്തു ശാസ്ത്ര തത്വങ്ങള്‍ അനുസരിച്ച്‌ പശുക്കള്‍ മനുഷ്യന്റെ ദുഃഖവും വേദനയും അകറ്റുന്നു. പശുവിനെ വളര്‍ത്തുന്ന വീട്ടില്‍ എപ്പോഴും ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. വീട്ടില്‍ പശുവിനെ വളര്‍ത്തുന്നുവെങ്കില്‍ അവയെ എല്ലായ്‌പ്പോഴും കിഴക്കോ വടക്കുപടിഞ്ഞാറോ ദിശയില്‍ സൂക്ഷിക്കണം.

വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിന്റെ ഗുണങ്ങള്‍

* വാസ്തു പ്രകാരം, വളര്‍ത്തുമൃഗങ്ങള്‍ നിങ്ങളുടെ വീടിനും കുടുംബത്തിനും നിരവധി നേട്ടങ്ങള്‍ കൊണ്ടുവരും.

* നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് എനര്‍ജിയും സന്തോഷവും വര്‍ദ്ധിപ്പിക്കാന്‍ അവയ്ക്ക് കഴിയും.

* കുടുംബാംഗങ്ങള്‍ക്കിടയില്‍ വൈകാരിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അവ സഹായിക്കും.

* ചില വളര്‍ത്തുമൃഗങ്ങള്‍ ഭാഗ്യവും സമാധാനവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

* വളര്‍ത്തുമൃഗങ്ങള്‍ക്ക് മനുഷ്യരുമായി പ്രത്യേക ബന്ധമുണ്ട്. മാത്രമല്ല അവയുടെ ഉടമകളോട് അവ വളരെ വിശ്വസ്തരുമായിരിക്കും.

* വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ വീട്ടില്‍ സന്തോഷവും ശുഭാപ്തിവിശ്വാസവും നിറയ്ക്കും.

* മൃഗങ്ങളുടെ ചില സ്വഭാവവിശേഷങ്ങള്‍ നിങ്ങളുടെ വീടിന് ഭാഗ്യമായി കണക്കാക്കപ്പെടുന്നു.