play-sharp-fill
പെരിയാറിലെ മത്സ്യക്കുരുതി; നഷ്ടം പത്ത് കോടിയിലേറെ; ഫിഷറീസ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും

പെരിയാറിലെ മത്സ്യക്കുരുതി; നഷ്ടം പത്ത് കോടിയിലേറെ; ഫിഷറീസ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ കർഷകർക്ക് നഷ്‌ട പരിഹാരം നല്‍കുന്നതിനുള്ള ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.

മത്സ്യത്തിന്റെ ഗുണനിലവാരം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും നഷ്ട പരിഹാരം നല്‍കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കുക.
പത്ത് കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍.

പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് നാശനഷ്ടം സംബന്ധിച്ച്‌ കണക്കെടുപ്പ് നടത്തുന്നത്. മത്സ്യ കർഷകർ, ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ മൊഴി ഇന്ന് ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീര രേഖപ്പെടുത്തും. തുടർന്ന് ഉച്ചയോടെ റിപ്പോർട്ട് സമർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ മത്സ്യക്കുരുതിയുടെ കാരണം കണ്ടെത്താനായി കുഫോസ് നിയോഗിച്ച വിദഗ്ദ സമിതിയുടെ പരിശോധനയും തുടരുകയാണ്. പെരിയാറിന്റെ വിവിധ പ്രദേശങ്ങളിലാണ് പരിശോധന നടത്തുന്നത്. സംഘം നാളെ റിപ്പോർട്ട് സമർപ്പിക്കും.

സംഭവ സ്ഥലത്ത് നിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച മീനിന്റെയും ജലത്തിന്റെയും സാമ്പിള്‍ പരിശോധനയ്ക്കായി നേരത്തെ കുഫോസ് സെൻട്രല്‍ ലാബിന് നല്‍കിയിരുന്നു. ഒരാഴ്ചക്കുള്ളില്‍ പരിശോധന ഫലം ലഭിക്കും.