പാമ്പാടി സി.കെ.എം കുടംബയോഗം ട്രസ്റ്റ് വാർഷിക പൊതുയോഗവും കുടംബ സംഗമവും മെയ്യ് 26ന്

Spread the love

കോട്ടയം: ചെമ്പൻകഴി, കാരിക്കോട്, മാക്കത്തടത്തിൽ (സി.കെ.എം കുടംബയോഗം ട്രസ്റ്റ്‌ പാമ്പാടി) വാർഷിക പൊതുയോഗവും കുടംബ സംഗമവും മെയ്യ് 26ന് പി.എൻ ദേവരാജൻ കാരിക്കോട്ടിൻ്റെ വസതിയിൽ നടക്കും.

video
play-sharp-fill

10 ന് ട്രസ്റ്റ് പ്രസിഡൻ്റ് സുനിൽ ‘എം.ഉദയയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രക്ഷാധികാരി കെ.എൻ.സഞ്ചയചന്ദ്രൻ ഭദ്രദീപം തെളിയിക്കും. കനക ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെയും സപ്തതി കഴിഞ്ഞ അംഗങ്ങളെ ആദരിക്കും.

23-24 വാർഷിക പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമറ്റോയും നൽകി ആദരിക്കും. 11.30ന് കാലോചിതമായ ജീവിത ശൈലി എന്ന വിഷയത്തിൽ പി.വി ശശിധരൻ്റെ പ്രഭാക്ഷണം. 2ന് തിരഞ്ഞെടുപ്പും നടക്കുമെന്ന് സെക്രട്ടറി അനിൽകുമാർ ചെമ്പൻ കുഴിയിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group