പെൻഷൻ വാങ്ങി നടന്ന് പോയ വയോധികയുടെ ബാഗ് തട്ടിയെടുത്തു: ഒളശയിൽ മോഷണത്തിന് ഇരയായത് 76 കാരി: ക്രൂരത കാട്ടിയത് ബൈക്കിലെത്തിയ കുട്ടി മോഷ്ടാക്കൾ

പെൻഷൻ വാങ്ങി നടന്ന് പോയ വയോധികയുടെ ബാഗ് തട്ടിയെടുത്തു: ഒളശയിൽ മോഷണത്തിന് ഇരയായത് 76 കാരി: ക്രൂരത കാട്ടിയത് ബൈക്കിലെത്തിയ കുട്ടി മോഷ്ടാക്കൾ

Spread the love

ക്രൈം ഡെസ്ക്

കോട്ടയം: പെൻഷൻ വാങ്ങി വീട്ടിലേയ്ക്ക് നടന്നു പോകുകയായിരുന്ന വയോധികയെയും വെറുതെ വിടാതെ മോഷ്ടാക്കൾ. പെൻഷനുമായി നടന്നു പോകുകയായിരുന്ന വയോധികയെ ആക്രമിച്ച് വീഴ്ത്തി പണം അടങ്ങിയ ബാഗുമായി അക്രമി സംഘം കടന്നു. ബൈക്കിലെത്തി വയോധികയുടെ പണം കവർന്ന സംഘത്തിലെ രണ്ടു പേരെ രാത്രി വൈകി പൊലീസ് പിടികൂടിയതായി സൂചന ലഭിച്ചിട്ടുണ്ട്.

ഒളശ പള്ളിക്കടവ് കണ്ണംമ്പളിൽ വീട്ടിൽ അന്നമ്മ മാത്യു (76) വിന്റെ കയ്യിലിരുന്ന ബാഗാണ് കുട്ടി മോഷണ സംഘം തട്ടിയെടുത്തത്. ബാഗിനുള്ളിൽ അന്നമ്മയുടെ 11000 രൂപ പെൻഷൻ തുകയും , മൊബൈൽ ഫോണും അടക്കം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെ 11.30 ഓടെ ആയിരുന്നു സംഭവങ്ങൾ. അയ്മനത്തെ എസ്.ബി.ഐയിൽ നിന്നും പെൻഷൻ തുകയും വാങ്ങി പുറത്തിറങ്ങിയതായിരുന്നു അന്നമ്മ. ഈ സമയം ഇതു വഴി ബൈക്കിൽ എത്തിയ യുവാക്കളുടെ സംഘം അന്നമ്മയുടെ ബാഗും തട്ടിയെടുത്ത് രക്ഷപെടുകയായിരുന്നു.

അന്നമ്മയുടെ ബാഗിൽ പിടിച്ച് പ്രതികൾ ശക്തിയായി വലിച്ചു. ബാഗ് വിട്ട് പോയെങ്കിലും , വലിയുടെ ശക്തിയിൽ അന്നമ്മ റോഡിൽ വീണു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. തുടർന്ന് പ്രദേശവാസികളായ നാട്ടുകാർ  പിന്നാലെ ഓടിയെങ്കിലും പ്രതികളെ കിട്ടിയില്ല.

രാത്രി വൈകി വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടികൂടിയതായി സൂചന ലഭിച്ചിട്ടുണ്ട്.