ആദർശം പറയുന്ന പി.സി ജോർജ് സഭയിൽ ഹാജരിൽ ഏറെ പിന്നിൽ: ഏക ബിജെപി എംഎൽഎ രാജഗോപാലും സഭയിലെ വിരുന്നുകാരൻ മാത്രം; കേരള കോൺഗ്രസ് എംഎൽഎമാർക്കും സഭയിലെത്താൻ താല്പര്യമില്ല

ആദർശം പറയുന്ന പി.സി ജോർജ് സഭയിൽ ഹാജരിൽ ഏറെ പിന്നിൽ: ഏക ബിജെപി എംഎൽഎ രാജഗോപാലും സഭയിലെ വിരുന്നുകാരൻ മാത്രം; കേരള കോൺഗ്രസ് എംഎൽഎമാർക്കും സഭയിലെത്താൻ താല്പര്യമില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആദർശത്തിന്റെ പേരിൽ വലിയ വായിൽ വർത്തമാനം പറയുന്ന പി.സി ജോർജ് എംഎൽഎ നിയമസഭയിൽ ഹാജരായത് 123 ദിവസം മാത്രം. എൽഡിഎഫ് സർക്കാർ ആയിരം ദിവസങ്ങൾ പൂർത്തിയാക്കിയ വർഷമാണ് ആദർശവാനായ പി.സി ജോർജ് സഭയിലെത്തിയ കണക്ക് പുറത്ത് വരുന്നത്. ആകെ 151 ദിവസം സഭ സമ്മേളിച്ചപ്പോഴാണ് 123 ദിവസം മാത്രം സഭയിൽ എത്തിയ പി.സി ജോർജ് ജനങ്ങളോടുളള കൂറും പ്രതിബന്ധതയും തെളിയിച്ചിരിക്കുന്നത്. ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാലും ഹാജരിൽ അത്ര മെച്ചമല്ല.

ഒ.രാജഗോപാൽ 143 ദിവസം മാത്രമാണ് സഭയിൽ ഹാജരായിരിക്കുന്നത്. നിയമസഭയിൽ എത്തി ജനങ്ങളുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കേണ്ട നേതാക്കളാണ് തോന്നും പടി സഭയിൽ നിന്നും മുങ്ങി രക്ഷപെട്ടിരിക്കുന്ന്. തേർഡ് ഐ ന്യൂസ് ലൈവിനു വേണ്ടി എ.കെ ശ്രീകുമാർ നൽകിയ വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരം പുറത്ത് വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ പാർലമെന്റിലേയ്ക്ക് മത്സരിക്കുന്ന എംഎൽഎമാരുടെ ഹാജർ നില സംബന്ധിച്ചുള്ള വിവരങ്ങൾ ഇന്നലെ തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് എല്ലാ എംഎൽഎമാരുടെയും വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചിരിക്കുന്നത്.
കോൺഗ്രസ് നേതാവ് കെ.മുരളീധരനെ കൂടാതെ സിപിഎമ്മിന്റെ നെയ്യാറ്റിൻകര എംഎൽഎ കെ.എ ആൻസലൻ, വാമനപുരം എംഎൽഎ ഡി.കെ മുരളി, ബാലുശേരി എം.എൽ.എ പുരുഷൻ കടലുണ്ടി, കാഞ്ഞങ്ങാടിനെ പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗ് എംഎൽഎ എൻ.എ നെല്ലിക്കുന്ന്, അഴീക്കോട് മണ്ഡലത്തിലെ എംഎൽഎ കെ.എം ഷാജി, മലപ്പുറം എംഎൽഎ പി.ഉബൈദുള്ള, കുന്നത്ത് നാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ വി.പി സജീന്ദ്രൻ എന്നിവർ മാത്രമാണ് 151 ദിവസവും സഭയിൽ ഹാജരായിരിക്കുന്നത്.

സിനിമാ താരവും കൊല്ലം എംഎൽഎയുമായ എം.മുകേഷ് 137 ദിവസം മാത്രമാണ് സഭയിൽ എത്തിയത്. സിപിഎമ്മിന്റെ തീപ്പൊരി നേതാവും തൃപ്പൂണിത്തുറ എംഎൽഎയുമായ എം.സ്വരാജ് 138 ദിവസം മാത്രമാണ് സഭയിൽ എത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ യുവ എം എൽ എ ഷാഫി പറമ്പിലാകട്ടെ 106 ദിവസം മാത്രമാണ് സഭ സന്ദർശിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ നിയമസഭയെ വെല്ലുവിളിക്കുന്നതാണ് ഇപ്പോൾ എംഎൽഎമാരുടെ ഹാജർ നിലയെപ്പറ്റി പുറത്ത് വരുന്ന വിവരങ്ങൾ. നിയമനിർമ്മാണ സഭയിലേയ്ക്ക് സാധാരക്കാർ വോട്ട് ചെയ്ത് വിജയിപ്പിച്ച എംഎൽഎമാരാണ് ജനങ്ങളെ ഇത്തരത്തിൽ വെല്ലുവിളിക്കുന്നത്.

1,പാറയ്ക്കൽ അബ്ദുള്ള 117
2.TA അഹമ്മദ് കബീർ 107
3, മഞ്ഞളാം കുഴി അലി 110
4, അനിൽ അക്കര 128
5, Pv അൻവർ 99
6, IC ബാലകൃഷ്ണൻ 127
7. VK ഇബ്രാഹിം കുഞ്ഞ് 127
8. KB ഗണേഷ് കുമാർ 131
9, ഗീതാ ഗോപി 125
10, PC ജോർജ് 123
11. Dr. N ജയരാജ് 137
12, KC ജോസഫ് 131
13, PJ ജോസഫ് 116
14, C മമ്മൂട്ടി 117
15, KM മാണി 116
16, മോൻസ് ജോസഫ് 139
17, മുഹമ്മദ് മുഹസിൻ 130
18, മുകേഷ് 137
19, MK മുനീർ 129
20, ഉമ്മൻ ചാണ്ടി 119
21, S രാജേന്ദ്രൻ 12 4
22, കാരാട്ട് റസാക്ക് 125
23, റോഷി അഗസ്റ്റിൻ 112
24, ഷാഫി പറമ്പിൽ 106
25,vs ശിവകുമാർ 130
26, v R സുനിൽ കുമാർ 129
27, M സ്വരാജ് 138
28, CF തോമസ് 81
29,PT തോമസ് 128
30, തോമസ് ചാണ്ടി 63
31, വീണാ ജോർജ് 126
32, ഒ രാജഗോപാൽ 143

പാർലമെന്റിലേയ്ക്ക് മത്സരിക്കുന്ന എംഎൽഎമാരുടെ ഹാജർനില ഇവിടെ അറിയാം… 

https://thirdeyenewslive.com/delhi-to/?fbclid=IwAR1jdcTXL9aFBQuFKHQhi0RDtL8SkjhhTi4FFCZhBqEbinJyLfZvqLQJqmg