ഡൽഹിയിൽ പോകാൻ മത്സരിക്കുന്നവർ തിരുവനന്തപുരത്ത് പോലും എത്തുന്നില്ല: പാർലമെന്റിലേയ്ക്ക് മത്സരിക്കുന്ന എംഎൽഎമാർ നിയമസഭയിൽ എത്തുന്നില്ല: എംഎൽഎമാരിൽ ഹാജരിൽ പിന്നിൽ പി.വി അൻവറും, വീണാ ജോർജും

ഡൽഹിയിൽ പോകാൻ മത്സരിക്കുന്നവർ തിരുവനന്തപുരത്ത് പോലും എത്തുന്നില്ല: പാർലമെന്റിലേയ്ക്ക് മത്സരിക്കുന്ന എംഎൽഎമാർ നിയമസഭയിൽ എത്തുന്നില്ല: എംഎൽഎമാരിൽ ഹാജരിൽ പിന്നിൽ പി.വി അൻവറും, വീണാ ജോർജും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഡൽഹിയിലേയ്ക്ക് പോകാൻ കച്ചകെട്ടിയിറക്കിയ എംഎൽഎമാരിൽ പലരും നിയമസഭയിലേയ്ക്ക് എത്താറേയില്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. പുറത്ത് വന്ന വിവരങ്ങൾ പ്രകാരം നിയമസഭയിലെ ഹാജർ നിലയിൽ ഏറ്റവും പിന്നിൽ പൊന്നാനി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.വി അൻവറാണ്. പിന്നിൽ, നിന്നും രണ്ടാമത് നിൽക്കുന്നത് പത്തനംതിട്ട മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി വീണാ ജോർജും. നിലവിൽ മത്സരിക്കുന്ന എംഎൽഎമാരിൽ ഹാജർ നിലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് വടകരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരനാണ്.

പി.വി അൻവർ

ഹാജർ നിലയിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും, നിലമ്പൂരിലെ സിറ്റിംഗ് എംഎൽഎയുമായ പി.വി അൻവറാണ്. പതിനാലാം നിയമസഭ 151 ദിവസം യോഗം ചേർന്നപ്പോൾ 99 ദിവസം മാത്രമാണ് പി.വി അൻവർ സഭയിൽ എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

52 ദിവസത്തോളം സഭയ്ക്കു പുറത്തായിരുന്നു അ്ൻവർ എന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. തേർഡ് ഐ ന്യൂസ് ലൈവിനു വേണ്ടി എ.കെ ശ്രീകുമാറാണ് നിയമസഭാ അംഗങ്ങളുടെ ഹാജർ നില സംബന്ധിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ശേഖരിച്ചത്.

വീണാ ജോർജ്

പത്തനംതിട്ടയിൽ ആന്റോ ആന്റണിയ്ക്കെതിരെ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥി വീണാ ജോർജാണ് പട്ടികയിൽ പിന്നിൽ നിന്ന് രണ്ടാമത്. 151 ദിവസത്തിൽ 126 ദിവസം മാത്രമാണ് വീണ സഭയിൽ എത്തിയിരിക്കുന്നത്. മാധ്യമപ്രവർത്തകയും, ആറന്മുള എംഎൽഎയുമായ വീണ സഭയിൽ എത്താതിരിക്കെയാണ് ഇപ്പോൾ പാർലമെന്റിലേയ്ക്ക് ഇവരെ അയക്കണമെന്ന് ജനങ്ങളോട് സിപിഎം അഭ്യർത്ഥിക്കുന്നത്. ആറന്മുള മണ്ഡലത്തിൽ നിന്നും കഷ്ടിച്ച് 115 കിലോമീറ്റർ മാത്രം അകലെയാണ് തിരുവനന്തപുരം. ആയിരം ദിവസത്തിനിടെ ഏതാണ്ട് 151 ദിവസം മാത്രം സമ്മേളിച്ച സഭയിൽ എത്തി ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ തയ്യാറാകാത്ത എംഎൽഎയെയാണ് പത്തനംതിട്ടയിൽ നിന്നും ഡൽഹിയിലേയ്ക്കയക്കാൻ ഇപ്പോൾ സിപിഎം ജനങ്ങളോട് ആവശ്യപ്പെടുന്നത്.
ഇവർ രണ്ടു പേർക്കും ശേഷം പിന്നിൽ നിന്നു മൂന്നാം സ്ഥാനാനത്ത് നിൽക്കുന്നത് കോഴിക്കോട മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ.പ്രദീപ്കുമാറാണ്. 137 ദിവസം മാത്രമാണ് എ.പ്രദീപ്കുമാർ എംഎൽഎ കോഴിക്കോട് മണ്ഡലത്തിൽ നിന്നും തിരുവനന്തപുരത്ത് നിയമസഭയിൽ എത്തിയത്.

എ.പ്രദീപ്കുമാർ

എറണാകുളത്തു നിന്നും ജനവിധി തേടുന്ന യുഡിഎഫിന്റെ യുവ എംഎൽഎ ഹൈബി ഈഡനും നിയമസഭയിൽ എത്താൻ മടിച്ചു നിൽക്കുകയാണ്. 138 ദിവസം മാത്രമാണ് ഹൈബി സഭയിൽ എത്തിയത്.

ചിറ്റയം ഗോപകുമാർ

ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥിയും ആരൂരിലെ എംഎൽഎയുമായ എ.എം ആരിഫ് 142 ദിവസമാണ് നിയമസഭയിൽ എത്തിയത്. മാവേലിക്കരയിലെ എ്ൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ ആകെ നിയമസഭയിൽ ഹാജരായിരിക്കുന്നത് 143 ദിവസം മാത്രമാണ്. അടൂരിലെ എംഎൽഎയായി ചിറ്റയം ഗോപകുമാറിനൊപ്പം 143 ദിവസം മാത്രം നിയമസഭയിൽ ഹാജരായ മറ്റൊരു അടൂരുകാരനുണ്ട്. മുൻ മന്ത്രിയും ആറ്റങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ അടൂർ പ്രകാശാണ് നിയമസഭയിൽ അധിക ദിവസം ഹാജരാകാത്ത എംഎൽഎമാരിൽ ഒരാൾ. കോന്നി എംഎൽഎയായ അടൂർ പ്രകാശ് 143 ദിവസം മാത്രമാണ് സഭയിൽ എത്തിയിരിക്കുന്നത്.


എ.എം ആരിഫ്
അടൂർ പ്രകാശ്

തിരുവനന്തപുരത്ത് ശശിതരൂരിനെതിരെ മത്സരിക്കുന്ന സിപിഐയുടെ മുതിർന്ന നേതാവ് സി.ദിവാകരൻ 147 ദിവസം മാത്രമാണ് നിയമസഭയുടെ പടികയറിയിരിക്കുന്നത്. കരുനാഗപ്പള്ളി എംഎൽഎയായ സി.ദിവാകരൻ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുന്നതും നിയമസഭയിൽ കാര്യമായ ഹാജരില്ലാതെ തന്നെയാണ്.

സി.ദിവാകരൻ
ഹൈബി ഈഡൻ
കെ.മുരളീധരൻ

സിപിഎമ്മിന്റെ കരുത്തനായ പി.ജയരാജനെതിരെ മത്സരിക്കാനിറങ്ങുന്ന കെ.മുരളീധരൻ നിയസഭയിൽ എത്തുന്ന എംഎൽഎമാരിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ്. 151 ദിവസവും കെ.മുരളീധരൻ നിയമസഭയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. നിലവിൽ മത്സരിക്കുന്നവരിൽ കെ.മുരളീധരന് മാത്രമാണ് നൂറ് ശതമാനം ഹാജരുള്ളത്. മറ്റെല്ലാ എം എൽ എ മാരും സഭയിൽ നിന്നും മുങ്ങിയപ്പോൾ മുരളിധരൻ എല്ലാ ദിവസവും സഭയിലെത്തിയിട്ടുണ്ട്.