പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസില്‍ ജിപിഎസ് ഇല്ല; സ്പീ‌ഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍;  നിര്‍ണായക കണ്ടെത്തല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍

പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസില്‍ ജിപിഎസ് ഇല്ല; സ്പീ‌ഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍; നിര്‍ണായക കണ്ടെത്തല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍

സ്വന്തം ലേഖിക

പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ ജി.പി.എസ് സംവിധാനം ഇല്ലെന്ന് കണ്ടെത്തി.

വാഹനത്തിലെ സ്പീഡ് ഗവ‌ര്‍ണര്‍ വയറുകള്‍ വിച്ഛേദിച്ച നിലയിലുമാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെയും കാറിന്റെയും ഡ്രൈവര്‍മാരടക്കം മൂന്നുപേരുടെ നില ഗുരുതരമാണ്.

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. ഒരു കാറിനെ മറികടന്ന ബസ് റോഡിലെ മഞ്ഞവര ഭേദിച്ച്‌ വലതുവശം ചേര്‍ന്ന് മുന്നോട്ടു വരുന്നതിനിടെയാണ് എതിരെ വന്ന സൈലോ കാറുമായി കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ഇടത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂര്‍ ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ മതിലില്‍ ഇടിക്കുകയും കമാനം തകര്‍ന്ന ബസിന് മുകളില്‍ വീഴുകയും ചെയ്തു.

ബസിലുണ്ടായിരുന്ന 15 പേര്‍ക്കും കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്കുമാണ് പരിക്കേറ്റത്. ബസ് ഡ്രൈവര്‍ പിറവന്തൂര്‍ സ്വദേശി അജയകുമാര്‍, മുന്‍ സീറ്റിലുണ്ടായിരുന്ന കോന്നി മാങ്ങാരം സ്വദേശി ഷൈലജ, കാര്‍ ഡ്രൈവര്‍ ജെറോം ചൗധരി എന്നിവര്‍ക്കാണ് ഗുരുതര പരിക്ക്.

രണ്ടു ഡ്രൈവര്‍മാരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്.