വീട്ടിലേക്ക് വിളിച്ച് വരുത്തി അശ്ലീല ദൃശ്യം കാണിച്ചു; തൊടുപുഴയിൽ പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
സ്വന്തം ലേഖിക
തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ 13 വയസ്സുകാരനെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചാള്‍ അറസ്റ്റില്‍.
തൊടുപുഴ തെക്കുംഭാഗം സ്വദേശി ഡാരീഷ് പോത്തനാണ് പിടിയില്‍ ആയത്. ഒരുമാസം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡാരിഷിന്റെ വീട്ടില്‍ വച്ചാണ് പീഡന ശ്രമം നടന്നത്. മറ്റാരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ 13 വയസ്സുകാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തി.
പിന്നീട് തന്‍റെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു. ദൃശ്യങ്ങള്‍ കാണാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി ഓടി.
എന്നാല്‍ പിന്നാലെ എത്തിയ ഡാരിഷ് കുട്ടിയെ കടന്നുപിടിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തി വിവരം മാതാപിതാക്കളെ അറിയിച്ചു.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയി.
അന്വേഷണം നടക്കുന്നതിനിടെ പലതവണ ഡാരിഷ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ പ്രതി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.