പരസ്പരം വായനക്കൂട്ടത്തിന്റെ ഓൺലൈൻ സാഹിത്യ സമ്മേളനവും പുസ്തക ചർച്ചയും നടത്തി

പരസ്പരം വായനക്കൂട്ടത്തിന്റെ ഓൺലൈൻ സാഹിത്യ സമ്മേളനവും പുസ്തക ചർച്ചയും നടത്തി

Spread the love

 

അയ്മനം :
പരസ്പരം വായനക്കൂട്ടത്തിൻ്റെ 170-ാമത് പ്രതിവാര ഓൺലൈൻ സാഹിത്യ സമ്മേളനം മഹിളാമണി സുഭാഷിൻ്റെ “ഒറ്റമരങ്ങൾ” എന്ന കവിതാ സമാഹാരത്തിന്മേൽ ചർച്ചയും കവിയരങ്ങുമായി നടന്നു. പരസ്പരം വായനക്കൂട്ടത്തിൻ്റെ മൂന്ന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ടെലിഗ്രാം ഗ്രൂപ്പിലുമായി നടന്ന സമ്മേളനത്തിൽ പരസ്പരം വായനക്കൂട്ടം സീനിയർ സബ് എഡിറ്റർ നയനൻ നന്ദിയോട് അദ്ധ്യക്ഷനായി. ദേശീയ അദ്ധ്യാപികാ പുരസ്കാര ജേതാവ് ആൻസമ്മ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രശസ്ത കവി രഘു കല്ലറയ്ക്കൽ പുസ്തകം ചർച്ചയ്ക്കായി അവതരിപ്പിച്ചു. പ്രമുഖ കവികളും വായനക്കൂട്ടം അംഗങ്ങളുമായ ബെസ്സി ലാലൻ പറവൂർ, രാജൻ താന്നിക്കൽ, ലിജി ഷെമീർ, മെഹറുന്നീസ ഐ, ഡോ.മുഹമ്മദ് സുധീർ, ആശാലത കെ.എസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗ്രന്ഥകാരി മഹിളാമണി സുഭാഷ് ചർച്ചയ്ക്ക് മറുപടി പറഞ്ഞു.

തുടർന്നു നടന്ന കവിയരങ്ങിൽ വായനക്കൂട്ടം അംഗങ്ങളായ ഡോ.ജേക്കബ് സാംസൺ, പ്രസന്ന നായർ, ശ്രീധരൻ നട്ടാശ്ശേരി, ശുഭ സന്തോഷ്, ജോർജ്കുട്ടി താവളം, ഔസേഫ് ചിറ്റക്കാട്, ലളിതാംബിക അന്തർജനം, കെ.കെ.പടിഞ്ഞാറപ്പുറം, സൗമിനി ജോൺ, ഫാസിൽ അതിരമ്പുഴ, എം.ഡി.വിശ്വംഭരൻ, ബിനോയി പെരുവന്താനം എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ഡി.വിശ്വംഭരൻ, സഹീറ എം എന്നിവർ കവിതകൾ വിലയിരുത്തി. അസോസിയേറ്റ് എഡിറ്റർ കെ.കെ.അനിൽകുമാർ സ്വാഗതവും ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് കൃതജ്ഞതയും പറഞ്ഞു.