പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി.

പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി.

Spread the love

പത്തനംതിട്ട : എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി.ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കളക്ടർക്ക് പരാതി നൽകിയതായി ആന്റോ ആന്റണി അറിയിച്ചു.

എത്രയും വേഗം ഉള്ള ഒരു നടപടിയാണ് പ്രതീക്ഷിക്കുന്നത്.സംസ്ഥാനം ഭരിക്കുന്ന പാർട്ടി എന്നുള്ള ഒരു പരിഗണനയും നൽകില്ല എന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് തുടർച്ചയായി ഇത് നടന്നുകൊണ്ടിരിക്കുകയാണ്.മറ്റ് സ്ഥാനാർത്ഥികളോട് കാണിക്കുന്ന അനീതിയായിട്ടെ ഇതിനെ കാണാൻ സാധിക്കുകയുള്ളൂ.

എല്ലാ തരത്തിലുള്ള സർക്കാർ സംവിധാനങ്ങളും പരിഗണനങ്ങളും കയ്യിലിട്ട് അമ്മാനമാടുന്ന രീതിയിലുള്ള മനോഭാവംതീർത്തും വിമർഷനാർഹമാണ്.മണ്ഡലത്തിൽ ഇത്രയും അധികം ജനപിന്തുണ ഇതിനുമുമ്പ് അനുഭവിച്ചിട്ടില്ല.വളരെ  സിമ്പിൾ ആയ ഒരു വിജയമാണ് പ്രതീക്ഷിക്കുന്നത്.മാധ്യമങ്ങളുടെ സംസാരിക്കുന്നതിനിടയിലുള്ള അദ്ദേഹത്തിൻറെ വാക്കുകൾ ആണ് ഇവ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group