പൗരത്വ നിയമം വേണ്ടെന്നും വേണമെന്നും പറയുന്നവർ ഇതൊന്ന് കാണണം ; പർദ്ദയിട്ട് ട്രെയിനിൽ യാത്ര ചെയ്യുന്ന മുസ്ലീം സ്ത്രീയുടെ മടിയിൽ കുഞ്ഞുമാളികപ്പുറത്തിന്റെ സുഖനിദ്ര
സ്വന്തം ലേഖിക കോട്ടയം : പർദ്ദയിട്ട് ട്രെയിനിൽ യാത്ര ചെയ്യുന്ന മുസ്ലീം സ്ത്രീയുടെ മടിയിൽ കുഞ്ഞുമാളികപ്പുറത്തിന്റെ സുഖനിദ്രയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തത്. ശബരിമല ദർശനത്തിന് പോകുന്ന പെൺകുട്ടിയും മകളെ കാണാൻ കോട്ടയത്തേക്ക് പോകുന്ന മുസ്ലീം യുവതിയുമായിരുന്നു അവർ. പരശുറാം എക്‌സ്പ്രസ്സിൽ കുഞ്ഞുമാളികപ്പുറം ആ സ്ത്രീയുടെ മടിയിൽ കിടന്നാണ് യാത്ര ചെയ്യുന്നത്. ചിത്രം വൈറലായതോടെ ചിത്രത്തിലുള്ള ആ സ്ത്രീയെയും ആളുകൾ തിരിച്ചറിഞ്ഞു. തബ്ഷീർ എന്ന പ്രവാസിയായ എഞ്ചിനീയറാണ് അവർ. ഭർത്താവും മക്കളുമായി ദുബായിൽ കഴിയുന്ന തബ്ഷീർ കാസർഗോഡ് ജില്ലയിലെ […]