പാപനാശം ഹെലിപ്പാഡ് കുന്നിന് മുകളില്‍ നിന്ന് യുവതി താഴേക്ക് ചാടി; തലയ്ക്ക് ഗുരുതര പരിക്ക്

പാപനാശം ഹെലിപ്പാഡ് കുന്നിന് മുകളില്‍ നിന്ന് യുവതി താഴേക്ക് ചാടി; തലയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വര്‍ക്കല പാപനാശം ഹെലിപ്പാഡ് കുന്നിന് മുകളില്‍ നിന്ന് യുവതി താഴേക്ക് ചാടി.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. തമിഴ്നാട് തിരുനല്‍വേലി സ്വദേശിനി അമൃത (28) ആണ് ചാടിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം വര്‍ക്കലയില്‍ എത്തിയതായിരുന്നു അമൃത. നാട്ടുകാരും ലൈഫ് ഗാര്‍ഡുകളും ടൂറിസം പോലീസും ചേര്‍ന്ന് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയ്ക്ക് സാരമായ പരിക്കേറ്റ യുവതി അബോധവസ്ഥയിലാണ്. ഇരുകൈകള്‍ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്.
താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നുപേരും മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു.