play-sharp-fill
നരേന്ദ്ര മോദി തൃശ്ശൂരിൽ ; പ്രധാനമന്ത്രിയെ കാണാൻ വൻ ജനാവലി, മോദിക്കൊപ്പം നടി ശോഭനയും മറിയക്കുട്ടിയും വേദിയിൽ

നരേന്ദ്ര മോദി തൃശ്ശൂരിൽ ; പ്രധാനമന്ത്രിയെ കാണാൻ വൻ ജനാവലി, മോദിക്കൊപ്പം നടി ശോഭനയും മറിയക്കുട്ടിയും വേദിയിൽ

 

 

സ്വന്തം ലേഖകൻ

 

തൃശൂർ : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍. തൃശൂരില്‍ ബി.ജെ.പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദിയുടെ റോഡ് ഷോയും തുടങ്ങി.

 

തൃശൂരിലെ സ്വരാജ് റൗണ്ടില്‍ നിന്ന് തുറന്ന ജീപ്പിലാണ് റോഡ് ഷോ തുടങ്ങിയത്. അഗത്തിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്ബാശ്ശേരിയിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്ടര്‍ മുഖേന കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ എത്തി. അവിടെ നിന്ന് റോഡ് മാര്‍ഗമാണ് തൃശൂരിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

റോഡ് ഷോയുടെ ഭാഗമായി തൃശൂര്‍ തേക്കിൻകാട് മൈതാനത്ത് സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ക്ഷേമ പെൻഷൻ ലഭിക്കാൻ സമരം നടത്തിയ മറിയക്കുട്ടി, ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ, ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നുമണി, നടി ശോഭന, സാമൂഹിക പ്രവര്‍ത്തക ഉമ പ്രേമൻ, വ്യവസായി ബീന കണ്ണൻ, ഡോ. ശോശാമ്മ ഐപ്പ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

 

വനിത ബില്ല് പാസാക്കിയ ബി.ജെ.പി നേതൃത്വത്തിന് ശോഭന നന്ദിയറിയിച്ചു. മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.