വിവാദങ്ങൾക്കിടയിൽ പനച്ചിക്കാട് സേവാഭാരതി കേന്ദ്രത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വീണ്ടുമെത്തി ; പനച്ചിക്കാട് ക്ഷേത്രത്തെ വിവാദങ്ങളിൽ നിന്നും ഒഴിവാക്കാൻ സി.പി.എം ശ്രദ്ധിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ

വിവാദങ്ങൾക്കിടയിൽ പനച്ചിക്കാട് സേവാഭാരതി കേന്ദ്രത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വീണ്ടുമെത്തി ; പനച്ചിക്കാട് ക്ഷേത്രത്തെ വിവാദങ്ങളിൽ നിന്നും ഒഴിവാക്കാൻ സി.പി.എം ശ്രദ്ധിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ

കോട്ടയം : വിവാദങ്ങൾക്കിടയിൽ പനച്ചിക്കാട് സേവാഭാരതിയുടെ കേന്ദ്രത്തിലെ ഊട്ടുപുരയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ വീണ്ടുമെത്തി. മാധ്യമ പ്രവർത്തകർക്കും ക്ഷേത്രം അധികാരികൾക്കും ഒപ്പമാണ് ഇത്തവണ ഊട്ടുപുരയിൽ സന്ദർശനം നടത്തിയത്.

നവരാത്രി ഉത്ഘാടന ദിനത്തിൽ തിരുവഞ്ചൂർ ഇവിടെ സന്ദർശനം നടത്തിയത് വിവാദങ്ങൾക്ക് വഴി തെശളിച്ചിരുന്നു. നവരാത്രി ദിനത്തിൽ തിരുവഞ്ചൂർ ആർ എസ് എസ് കാര്യാലയത്തിൽ രഹസ്യ സന്ദർശനം നടത്തിയെന്നാണ് അന്ന് സമൂഹമാധ്യമങ്ങളിലടക്കം വാർത്തകൾ പ്രചരിച്ചത്. ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് അദ്ദേഹം വിജയദശമി ദിനത്തിൽ ഇന്ന് വീണ്ടും എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ മതങ്ങളിലെ ദേവാലയങ്ങൾ തമ്മിൽ ഇവിടെ വലിയ മൈത്രിയിലാണ്. പനച്ചിക്കാട് ക്ഷേത്രത്തെയാണ് സിപിഎം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്. ക്ഷേത്രത്തെ വിവാദങ്ങളിൽ നിന്ന് ഒഴിവാക്കാൻ സിപിഎം തയ്യാറാകണം.

മതമൈത്രിക്ക് പേരുകേട്ട സ്ഥലമാണ് പനച്ചിക്കാട് .അത് പോലും പരിഗണിക്കാതെയാണ് സിപിഎം വിവാദമുണ്ടാക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബു കുട്ടി ഈപ്പൻ, പഞ്ചായത്ത് അംഗം എബിസൺ കെ എബ്രഹാം എന്നിവരും തിരുവഞ്ചൂരിനൊപ്പം ഉണ്ടായിരുന്നു. ആദ്യ സന്ദർശനത്തിലും ഇവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. അതേസമയം തിരുവഞ്ചൂർ പറഞ്ഞ കാര്യങ്ങൾ ശരിവെച്ച് ക്ഷേത്രം ഭാരവാഹികളായ ഗോപിനാഥ് വാര്യരും ശ്രീകുമാറും രംഗത്തെത്തി.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ക്ഷേത്രത്തിൽ ഇത്തവണ ആർഎസ്എസിന്റെ സന്നദ്ധ സംഘടനയായ സേവാഭാരതി അന്നദാനം ഏറ്റെടുക്കുകയായിരുന്നു. ഇതിനായി ക്ഷേത്രത്തിന് മുന്നിലെ കെട്ടിടം ഒക്ടോബർ 15 ന് വാടകയ്ക്ക് എടുക്കുകയായിരുന്നു. നവരാത്രി വ്രതം ആരംഭിച്ച 17 മുതൽ എല്ലാ ദിവസവും അന്നദാനം നടത്തിവരുന്നുണ്ട്.

സേവാഭാരതി നടത്തുന്ന അന്നദാന മണ്ഡപത്തിലേക്ക് ക്രമീകരണങ്ങൾ വിലയിരുത്താൻ താനാണ് ക്ഷണിച്ചതെന്ന് ക്ഷേത്രം ഭാരവാഹി ഗോപിനാഥ് വാര്യർ പറഞ്ഞു. ക്ഷേത്രം അസിസ്റ്റന്റ് മാനേജർ ശ്രീകുമാറും ഇത് സ്ഥിരീകരിച്ചു. അതേസമയം സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ കോട്ടയം നിയോജകമണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും നാളെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം അറിയിച്ചു.