play-sharp-fill

വിവാദങ്ങൾക്കിടയിൽ പനച്ചിക്കാട് സേവാഭാരതി കേന്ദ്രത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വീണ്ടുമെത്തി ; പനച്ചിക്കാട് ക്ഷേത്രത്തെ വിവാദങ്ങളിൽ നിന്നും ഒഴിവാക്കാൻ സി.പി.എം ശ്രദ്ധിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം : വിവാദങ്ങൾക്കിടയിൽ പനച്ചിക്കാട് സേവാഭാരതിയുടെ കേന്ദ്രത്തിലെ ഊട്ടുപുരയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ വീണ്ടുമെത്തി. മാധ്യമ പ്രവർത്തകർക്കും ക്ഷേത്രം അധികാരികൾക്കും ഒപ്പമാണ് ഇത്തവണ ഊട്ടുപുരയിൽ സന്ദർശനം നടത്തിയത്. നവരാത്രി ഉത്ഘാടന ദിനത്തിൽ തിരുവഞ്ചൂർ ഇവിടെ സന്ദർശനം നടത്തിയത് വിവാദങ്ങൾക്ക് വഴി തെശളിച്ചിരുന്നു. നവരാത്രി ദിനത്തിൽ തിരുവഞ്ചൂർ ആർ എസ് എസ് കാര്യാലയത്തിൽ രഹസ്യ സന്ദർശനം നടത്തിയെന്നാണ് അന്ന് സമൂഹമാധ്യമങ്ങളിലടക്കം വാർത്തകൾ പ്രചരിച്ചത്. ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് അദ്ദേഹം വിജയദശമി ദിനത്തിൽ ഇന്ന് വീണ്ടും എത്തിയത്. വിവിധ മതങ്ങളിലെ ദേവാലയങ്ങൾ തമ്മിൽ ഇവിടെ വലിയ […]