മദ്യവിൽപ്പനയില്ലാത്ത ദിവസം പ്രവർത്തിച്ച അനധികൃത ‘ബാറുകളിൽ’ എക്‌സൈസ് പരിശോധന: മൂന്നു കേസുകളിലായി 43 കുപ്പി മദ്യം പിടിച്ചെടുത്തു; രണ്ടു പേർക്കെതിരെ കേസെടുത്തു

മദ്യവിൽപ്പനയില്ലാത്ത ദിവസം പ്രവർത്തിച്ച അനധികൃത ‘ബാറുകളിൽ’ എക്‌സൈസ് പരിശോധന: മൂന്നു കേസുകളിലായി 43 കുപ്പി മദ്യം പിടിച്ചെടുത്തു; രണ്ടു പേർക്കെതിരെ കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മദ്യവിൽപ്പനയില്ലാത്ത ദിവസം പ്രവർത്തിച്ച അനധികൃത ‘ബാറുകളിൽ’ എക്‌സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന. അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവർത്തിച്ച മദ്യവിൽപ്പനക്കാർക്ക് എതിരെ കേസെടുത്തത്.

ചങ്ങനാശ്ശേരി തൃക്കോതമംഗലം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വ്യാപകമായി മദ്യം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി വാകത്താനം കാടമുറി ഭാഗത്ത് പാണം കുന്നേൽ വീട്ടിൽ ഗോപിദാസ്, തൃക്കോതമംഗലം സ്‌കൂളിനു സമീപം പറയകുളം വീട്ടിൽ ബാബു എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മദ്യം കണ്ടെത്തിയതും കേസെടുത്തതും.

അനധികൃത മദ്യവിൽപ്പനക്കായി ഗോപി ദാസിന്റ പക്കൽ സൂക്ഷിച്ചിരുന്ന 34 ( 20 ലിറ്റർ) കുപ്പി ഇന്ത്യൻനിർമ്മിത വിദേശ മദ്യവും ബാബുവിന്റെ പക്കൽ സൂക്ഷിച്ചിരുന്ന 1.6 ലിറ്റർ മദ്യവും കണ്ടെടുത്തു.

ഇതുകൂടാതെ പ്രദേശത്ത് തന്നെ നടത്തിയ പരിശോധനയിൽ മൂന്നര ലിറ്റർ മദ്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

പരിശോധനകൾക്ക് ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബ്, കോട്ടയം എക്‌സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ അമൽരാജൻ
എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ ഫിലിപ്പ് തോമസ്, സുരേഷ് കുമാർ കെ എൻ,

ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് പ്ര വെന്റിവ് ഓഫീസർ മണിക്കുട്ടൻ പിള്ള, നൗഷാദ് . എം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷെഫീഖ്,
സ്‌പെഷ്യൽ സ്‌ക്വാഡ് സിവിൽ എക്‌സൈസ് ഓഫീസർമാരായ അൻജിത് രമേശ് , ജോസഫ് തോമസ് വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ സോണിയ പി.വി,( ചങ്ങനാശ്ശേരി റെയിഞ്ച് ) അമ്പിളി കെ.ജി (സ്‌പെഷ്യൽ സ്‌ക്വാഡ് ) ഡ്രൈവർമാരായ അനിൽ ,മനിഷ് എന്നിവർ പങ്കെടുത്തു.