പാലത്തായി കേസ് അട്ടിമറിച്ചത് മുസ്ലീം സ്ത്രീയെ ശബരിമലയിൽ കയറ്റിയ ഉദ്യോഗസ്ഥൻ: വൈറലായി വിവാദ നായിക രശ്മി നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഐ.ജി ശ്രീജിത്തിനെ സൂചിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വിവാദ മോഡൽ

പാലത്തായി കേസ് അട്ടിമറിച്ചത് മുസ്ലീം സ്ത്രീയെ ശബരിമലയിൽ കയറ്റിയ ഉദ്യോഗസ്ഥൻ: വൈറലായി വിവാദ നായിക രശ്മി നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഐ.ജി ശ്രീജിത്തിനെ സൂചിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വിവാദ മോഡൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കണ്ണൂരിൽ സംഘപരിവാർ നേതാവായ അദ്ധ്യാപകൻ പ്രതിയായ പാലത്തായി കേസ് അട്ടിമറിച്ചത് ശബരിമലയിൽ മുസ്ലീം നാമധാരിയായ യുവതിയെ പ്രവേശിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെന്നു ഐ.ജി ശ്രീജിത്തിനെ ചൂണ്ടി വിവാദനായിക രശ്മി നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

നിലവിൽ ക്രൈം ബ്രാഞ്ച് ഐജിയായ ശ്രീജിത്തിനെയാണ് ഇവർ ലക്ഷ്യമിട്ടിരിക്കുന്നത് എന്നു വ്യക്തമാകുകയാണ് ഈ പോസ്റ്റിലൂടെ. നിലവിൽ ക്രൈം ബ്രാഞ്ച് ഐജിയായ ശ്രീജിത്താണ് പാലത്തായിയിലെ അദ്ധ്യാപകനായ പത്മരാജൻ പ്രതിയായ പീഡനക്കേസ് അന്വേഷിച്ചത്. കേസ് അന്വേഷിച്ച സംഘം പ്രതിയായ പത്മരാജനെതിരെ പോക്‌സോ വകുപ്പ് ചുമത്താതിരുന്നത് വിവാദത്തിനിടയാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെയാണ് ഐജി ശ്രീജിത്തിനെ കുറ്റപ്പെടുത്തി ഇപ്പോൾ രശ്മി നായർ രംഗത്ത് എത്തിയിരിക്കുന്നത്. രശ്മി നായരുടെ വിവാദ പരാമർശങ്ങൾ ഇപ്പോൾ പുറത്തു വന്നതിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. രശ്മി നായർ പ്രതിയായ ഓൺലൈൻ പെൺവാണിഭക്കേസ് അന്വേഷിച്ചത് അന്ന് കൊച്ചി റേഞ്ച് ഐജി ആയിരുന്ന ശ്രീജിത്തായിരുന്നു. ഈ വൈരാഗ്യം കൂടി മുന്നിൽ വച്ചാണ് ഇപ്പോൾ രശ്മി നായരുടെ പോസ്റ്റ്.

രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സിബിഐ അല്ലെങ്കിൽ എൻ.ഐ.എ അതുമല്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്ര ഏജൻസി ഡെപ്യൂട്ടേഷന് ശ്രമിക്കുന്ന ഒരു ഐ.പി.എസു കാരനുണ്ട് കേരളാ കേഡറിൽ . കേരളാ പൊലീസിലെ ക്രിമിനൽകേസുകളിൽ പ്രതിയായ പോലീസുകാരുടെ പട്ടികയിൽ ഉള്ളതുകൊണ്ട് ലോ ആൻഡ് ഓർഡറിൽ ഉയർന്ന സ്ഥാനം ഒന്നും ഒരിക്കലും കിട്ടില്ല അങ്ങനെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരുത്തരുത് എന്ന് ഹൈക്കോടതി ഉത്തരവ് ഉള്ളതുകൊണ്ടാണ് ഈ കേന്ദ്ര ഏജൻസി സ്‌നേഹം .

വേറൊന്നും കരുതരുത് ഒരു കറപ്റ്റഡ് ആയ പോലീസുകാരനെ സംബന്ധിച്ചു ക്രൈം ബ്രാഞ്ച് പണി ദാരിദ്ര്യമാണ് ഇതിപ്പോ കുറെ കാലമായി അവിടെ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ് . കേന്ദ്ര ആഭ്യന്തര വകുപ്പ് കനിയണം അത് മാത്രമാണ് പോം വഴി . ഇതറിയാവുന്നതു കൊണ്ടാണ് ബിജെപി നേതാവിന്റെ പോക്‌സോ കേസ് അട്ടിമറിക്കപ്പെടും എന്ന് ആ ഉദ്യോഗസ്ഥൻ പിക്ച്ചറിൽ വന്നപ്പോൾ തന്നെ പറഞ്ഞത് .

കഥയറിയാതെ പിണറായിയുടെ തോളിൽ കയറി ആട്ടം നടത്തിയിട്ടു കാര്യമൊന്നുമില്ല . ഒരു മുസ്ലിം നാമധാരിയായ സ്ത്രീയെയും കൊണ്ട് സംഘപരിവാർ കൊട്ടേഷനിൽ ശബരിമല കയറി കേരള സർക്കാർ അറിയാതെ സന്നിധാനം വരെ എത്തി കേരളത്തെ കലാപത്തിന്റെ വക്കിൽ എത്തിച്ച മൊതലാണ്