മൂന്നാർ ജനറൽ ആശുപത്രി അടച്ചു: ക്വാറന്റൈൻ ലംഘിച്ച ജനറൽ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

മൂന്നാർ ജനറൽ ആശുപത്രി അടച്ചു: ക്വാറന്റൈൻ ലംഘിച്ച ജനറൽ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

മൂന്നാർ: ഡോക്ടർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്നാർ ടാറ്റ ജനറൽ ആശുപത്രി അടച്ചു. കൊവിഡ് ക്വാറന്റൈൻ ലംഘിച്ച് ആശുപത്രിയിൽ ചികിത്സ നടത്തിയ ഡോക്ടർക്കെതിരെ പൊലീസ് കേസെയുത്തു. തിരുവനന്തപുരത്ത് നിന്നും മടങ്ങിയെത്തി ക്വാറന്റൈനിൽ ഇരിക്കാതെ ആശുപത്രിയിലെത്തി ചികിത്സ നടത്തിയതിനാണ് കേസ്. ഡോക്ടർക്കും, മറ്റ് രണ്ട് ജീവനക്കാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ആശുപത്രി അടച്ചു പൂട്ടിയത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോ​ഗികളെ നല്ലതണ്ണി ആശുപത്രിയിലേക്ക് മാറ്റി.

ഈ മാസം 9ന് തിരുവനന്തപുരത്തെ കണ്ടെയ്ൻമെന്റ് സോണിൽ പോയി മടങ്ങിയെത്തിയ ഡോക്ടർ നിരീക്ഷണത്തിൽ കഴിയാതെ ആശുപത്രിയിൽ ചികിത്സക്കെത്തുകയും, പുറത്ത് കറങ്ങി നടക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടർന്നാണ് മൂന്നാർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് രോ​ഗം സ്ഥിരീകരിച്ച ഡോക്ടർക്കും, മറ്റ് രണ്ട് ആരോ​ഗ്യ പ്രവർത്തകർക്കും ആശുപത്രിയിലെത്തിയ രോ​ഗികളുൾപ്പടെയുള്ളവരുമായി സമ്പർക്കമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാർ മേഖലയിലെ കൊവിഡ് സ്ഥിതി കൂടുതൽ പ്രതിസന്ധിയിലയതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോ​ഗം ചേർന്ന് കൂടുതൽ നിയന്ത്രണങ്ങൾ മൂന്നാർ മേഖലയിൽ ഏർപ്പെടുത്താൻ തീരുമാനിച്ചു. മൂന്നാർ ടൗൺ പൂർണമായും കണ്ടെയ്ൻമെന്റ് സോൺ ആണ്. അവശ്യ സാധനങ്ങൾ വിൽക്കുന്നകടകൾ രാവിലെ 9 മുതൽ 1 വരെ തുറക്കാൻ അനുമതിയുണ്ട്. പ്രദേശത്ത് ഏഴു ദിവസത്തേക്ക് കർശന നിയന്ത്രണങ്ങൾ തുടരും.

തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ആളുകൾ ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന്, നിരവധി പേരെ നിരീക്ഷണത്തിലാക്കേണ്ടതുണ്ട്. ഇതിനായി മൂന്നാർ മൗണ്ട് കാർമൽ ദേവാലയം ക്വാറന്റൈൻ സെന്ററാക്കുമെന്നും അധികൃതർ അറിയിച്ചു.