സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു; കുളിക്കുമ്പോൾ ഒളിഞഞു നോക്കുന്നു: മൂന്നു വർഷമായി അച്ഛൻ ഉപദ്രവിക്കുന്നു: മരങ്ങാട്ടുപള്ളിയിലെ പെൺകുട്ടിയുടെ പരാതി പൊലീസിന്; മൊഴിയെടുത്തെങ്കിലും കേസെടുത്തില്ലെന്നു പരാതി

സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു; കുളിക്കുമ്പോൾ ഒളിഞഞു നോക്കുന്നു: മൂന്നു വർഷമായി അച്ഛൻ ഉപദ്രവിക്കുന്നു: മരങ്ങാട്ടുപള്ളിയിലെ പെൺകുട്ടിയുടെ പരാതി പൊലീസിന്; മൊഴിയെടുത്തെങ്കിലും കേസെടുത്തില്ലെന്നു പരാതി

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ മൂന്നു വർഷമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി പൊലീസിൽ പരാതി. അച്ഛനെതിരെ മകളാണ് മരങ്ങാട്ടുപിള്ളി പൊലീസിൽ പരാതി നൽകിയത്. 2017 മുതൽ അച്ഛൻ ഉപദ്രവിക്കാറുണ്ടെന്നു കാട്ടി കഴിഞ്ഞ ഏഴിനാണ് പരാതി നൽകിയിരിക്കുന്നത്.

പോക്‌സോ പ്രകാരം അച്ഛനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ, അച്ഛനെ ഇതുവരെയും അറസ്റ്റ് ചെയ്യാതിരുന്നത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അച്ഛന്റെ ഉപദ്രവത്തിൽ നിന്നും രക്ഷതേടി മുഖ്യമന്ത്രിക്കും, ചൈൽഡ് ലൈനിലും, ജില്ലാ പൊലീസ് മേധാവിക്കും, വനിതാ സെല്ലിലും പെൺകുട്ടി വീണ്ടും പരാതി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ എടുക്കുകയും പിതാവിനെതിരെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടക്കുകയാണ് എന്നും കുറവിലങ്ങാട് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കോട്ടയം വനിതാ സെൽ സബ് ഇൻസ്‌പെക്റ്റർ റെജിമോൾ വി.കെ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ ഇട്ടിട്ടുണ്ട്.

പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവ് പെൺകുട്ടിയെയും ഇളയ കുട്ടികളെയും ബെൽറ്റ് ഊരി അടിക്കുന്നതും കുട്ടികൾ നിലവിളിക്കുന്നതും ഉൾപ്പെടെ വ്യക്തമായ തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്ക് പെൺകുട്ടി പരാതി നൽകിയിട്ടുള്ളത്. പരാതിയിൽ ഈ മാസം 16ന് പ്രഥമ വിവര റിപ്പോർട്ട് നൽകിയെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പിതാവിൽ നിന്നും രക്ഷതേടിയുള്ള പെൺകുട്ടിയുടെ പരാതിയിലുള്ളത്.

കേസിൽ വനിതാ സെൽ, ചൈൽഡ്ലൈൻ ഉദ്യോഗസ്ഥർ തങ്ങളെ തികച്ചും പിന്തുണയ്ക്കുന്ന സമീപനത്തോടെയായിരുന്നുവെന്നും മരങ്ങാട്ടുപിള്ളി പൊലീസിന്റെ സമീപനം പ്രതിയെ സംരക്ഷിക്കുന്ന രീതിയിലായിരുന്നുവെന്നും പെൺകുട്ടി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.പരാതിയിൽ പറയുന്നത്:2017 മുതൽ കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് പെൺകുട്ടിയുടെ പരാതിയിലുണ്ട്.

അതേവർഷം ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി രാത്രി ഉറങ്ങുമ്പോൾ കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ പിടിക്കുകയും പീഡന ശ്രമത്തിൽ നിന്നും കുട്ടി രക്ഷപെടുകയുമായിരുന്നു. പിന്നീട് ഇയാൾ കുട്ടിയുടെ മാതാവിനോടും രണ്ട് ഇളയ കുട്ടികളോടും വീട്ടിൽ നിന്നും ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. വീടിന്റെ വാതിലുകളുടെയെല്ലാം പൂട്ടുകൾ പിതാവ് തകർത്തുകളഞ്ഞിരുന്നെന്നും കുളിക്കുന്ന സമയം കുളിമുറിയിൽ ഒളിഞ്ഞുനോക്കുകയും ചെയ്യാറുണ്ടായിരുന്നെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.

പെൺകുട്ടിയെയും രണ്ട് രണ്ട് ഇളയ കുട്ടികളെയും പിതാവ് ഉപദ്രവിച്ചിരുന്നുവെന്നും ചരലിൽ മുട്ടുകുത്തി നിർത്തുകയും ബെൽറ്റൂരി അടിക്കുകയും ചെയ്തിട്ടുണ്ടെന്നും, വീട്ടിൽ സുരക്ഷിതമായി ജീവിക്കുന്നതിനുള്ള സംരക്ഷണം ആവശ്യപ്പെട്ട് മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിൽ പലതവണ പരാതി നൽകിയിട്ടും സഹായം ലഭിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നുണ്ട്