പ്രതിഷേധ സമരങ്ങള്‍ക്കൊടുവിൽ ഫലം കണ്ടു. ഒടുവില്‍ പാലാ ടി.ബി. റോഡ് ടാറിംഗ് വേലകള്‍ തുടങ്ങി;നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടി.ബി.റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ.

പ്രതിഷേധ സമരങ്ങള്‍ക്കൊടുവിൽ ഫലം കണ്ടു. ഒടുവില്‍ പാലാ ടി.ബി. റോഡ് ടാറിംഗ് വേലകള്‍ തുടങ്ങി;നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടി.ബി.റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ.

Spread the love

സ്വന്തം ലേഖിക.

പാലാ :വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റും ഇതിനെതിരെ സമരവുമായി രംഗത്തുവന്നെങ്കിലും ആദ്യമൊന്നും റോഡിന്റെ ചുമതലയുള്ള നഗരസഭാ അധികാരികള്‍ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ ജനകീയ പ്രതിഷേധം കനത്തു.

 

ഭരണസമിതിയുടെ തൊഴിലാളി യൂണിയൻ തന്നെ തങ്ങളുടെ ഭരണനേതൃത്വത്തിനെതിരെ സമരവുമായി റോഡിലിറങ്ങി. കെ.ടി.യു.സി. ന്റെ നേതൃത്വത്തിലുള്ള സമരം നഗരസഭാ ഭരണതലത്തില്‍ത്തന്നെ അസ്വാരസ്യങ്ങള്‍സൃഷ്ടിച്ചു. ഇതിനുപിന്നാലെയാണ് ഇന്നലെ രാവിലെ റോഡ് ടാര്‍ ചെയ്യാൻ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ടി.ബി റോഡ് ഉള്‍പ്പെടെ ടാര്‍ ചെയ്യാൻ വൈകിയതിനു കാരണം മഴ മാറാൻ വൈകിയതാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍. നഗരസഭയിലെ തകരാറിലായ മുഴുവൻ റോഡുകളും മെയിന്റനസ് നടത്തുന്നതിനായി 8 മാസം മുൻപ് തന്നെ ജില്ലാ ആസൂത്രണ സമിതിയുടെ അഗീകാരം നേടി ടെൻഡര്‍ ചെയ്ത് വിവിധ കരാറുകാര്‍ വേലകള്‍ ഏറ്റെടുത്തിരുന്നതാണ്.

 

സാധാരണ ഗതിയില്‍ സെപ്റ്റംബര്‍ മാസത്തോടെ മഴ ശമിക്കുന്നതാണ്. എന്നാല്‍ ഡിസംബറില്‍ പോലും പല ദിവസങ്ങളിലും മഴ പെയ്യുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. മഴയത്ത് റോഡ് ടാര്‍ ചെയ്ത് പൊളിഞ്ഞ് പോയാല്‍ വ്യാപകമായ പരാതിയും അഴിമതി ആരോപണവും ഉണ്ടാവാൻ സാധ്യതയുണ്ട്. അതു കൊണ്ട് മഴ പൂര്‍ണമായി മാറാതെ ടാറിംഗ് നടത്താൻ കരാറുകാരെ നിര്‍ബന്ധിക്കാൻ ഭരണനേത്യത്തിന് സാധിക്കില്ല.

 

പാലാ ജൂബിലി തിരുനാളിന് മുൻപ് റ്റി.ബി റോഡ് ടാര്‍ ചെയ്യാൻ കരാറുകാരൻ മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും മഴ ശക്തമായതിനാലാണ് നീണ്ടുപോയത്. ഇതിന്റെ പേരില്‍ സമരം നടത്തിയത് അവരുടെ അവകാശമായി മാത്രമേ കാണുന്നുള്ളൂ. സമരത്തിന്റെ പേരിലല്ല, മഴ മാറി നില്‍ക്കുന്നതിന്റെ പേരിലാണ് ടി.ബി റോഡ് ടാര്‍ ചെയ്യുന്നതെന്നും ചെയര്‍പേഴ്‌സണ്‍ ജോസിൻ ബിനോ അറിയിച്ചു.