‘തിരുവനന്തപുരത്തെ പ്രശസ്തമായ ബോയ്‌സ് ഹോസ്റ്റലിലായിരുന്നു കോടതി സെറ്റിട്ടത്; മലയാള സിനിമയില്‍ ഇത്രയും നല്ലൊരു കോടതി മുറി വേറെയില്ല’;പ്രേക്ഷക പ്രശംസ നേടി യുവതാരം ശങ്കര്‍ ഇന്ദുചൂടൻ.ജീത്തു ജോസഫും- മോഹൻലാലും ഒന്നിച്ച ചിത്രം നേര് കേരളത്തിലെ തീയേറ്ററുകളില്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്നു.

സ്വന്തം ലേഖിക

‘നേര്’ ന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.മോഹൻലാലിൻറെ തിരിച്ചു വരവാണ് സിനിമയെന്ന് മിക്കവരും അഭിപ്രായപ്പെടുന്നുമുണ്ട്.ഇപ്പോൾ നേരില്‍ മികച്ച പ്രകടനം നടത്തി പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ് യുവതാരം ശങ്കര്‍ ഇന്ദുചൂടൻ.

ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയാണ് താരം. കോര്‍ട്ട് റൂം ഡ്രാമ ചിത്രമാണ് നേര്. ചിത്രത്തിന്റെ ആര്‍ട്ട് വര്‍ക്കിന്റെ മികവിനെ പറ്റിയും താരം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരിലെ പ്രധാന ലൊക്കേഷൻ കോടതി മുറിയായിരുന്നു. ചിത്രത്തിന്റെ കാതലായ ഭാഗമെന്നുതന്നെ പറയാം. നേരിന് വേണ്ടി കോടതി മുറി സെറ്റിട്ടത് തിരുവനന്തപുരത്തെ പ്രശസ്തമായ കേരളാ യൂണിവേഴ്‌സിറ്റിയുടെ ബോയ്‌സ് ഹോസ്റ്റലിലായിരുന്നു. പ്രശസ്ത കലാസംവിധായകൻ ബോബനാണ് നേരിന് വേണ്ടി കോടതി മുറി നിര്‍മ്മിച്ചത്. സിനിമയില്‍ കാണുന്നത് പോലെ തന്നെ യഥാര്‍ത്ഥ കോടതിയുടെ മാതൃകയില്‍ തന്നെയാണ് സെറ്റിട്ടത്.

ഒരുപക്ഷേ മലയാള സിനിമയില്‍ ഇത്രയും നന്നായി കോടതി മുറി അവതരിപ്പിച്ചിട്ടുള്ള ചിത്രങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ കോടതിയില്‍ നില്‍ക്കുമ്ബോഴായാലും തനിക്ക് സംഭാഷണങ്ങള്‍ കുറവായിരുന്നു. കൂടുതലും എക്‌സ്പ്രഷനുകളായിരുന്നു എന്നും ശങ്കര്‍ പറയുന്നു.