play-sharp-fill

പാലായില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീ പിടിച്ചു; സ്ഥാപനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടത് കിടങ്ങൂര്‍ എസ് ഐ; ഉടന്‍ അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേര്‍പെടുത്തി; കെട്ടിടത്തിന് മുകളില്‍ താമസിച്ചിരുന്നവരെ പൊലീസ് രക്ഷപ്പെടുത്തി; 90 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്ന് വിലയിരുത്തല്‍

സ്വന്തം ലേഖകന്‍ കോട്ടയം: പാലാ കിടങ്ങൂരില്‍ സൂപെര്‍ മാര്‍കറ്റിന് തീപിടിച്ചു. വെളുപ്പിന് 1.15 ഓടെയാണ് കിടങ്ങൂര്‍ സിഗ്‌നല്‍ ജംഗ്ഷന് സമീപമുള കിടങ്ങൂര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം ഉണ്ടായത്. 90 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് വിലയിരുത്തല്‍. സ്ഥാപനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടത് കിടങ്ങൂര്‍ എസ്ഐയാണ്. ഉടന്‍ തന്നെ വൈദ്യുതി അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേര്‍പെടുത്തി. ഇതിന്‌ശേഷം കെട്ടിടത്തിന് മുകളില്‍ താമസിച്ചിരുന്നവരെ പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തി തീയണച്ചത് സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് […]

ആകര്‍ഷകമായ ക്രിസ്തുമസ് ഓഫറുകളുമായി താഴത്തങ്ങാടി തെക്കേതോപ്പില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്

സ്വന്തം ലേഖകന്‍ കോട്ടയം:  കോവിഡ് മഹാമാരിയ്ക്കിടയിലും ക്രിസ്തുമസ് ആഘോഷമാക്കാനൊരുക്കുകയാണ് കോട്ടയം പട്ടണം. ഇത്തവണയും വിപണിയിലെ താരം കേക്കുകള്‍ തന്നെയാണ്. കോവിഡ് കാലമായതിനാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വീട്ടില്‍ തന്നെ കേക്ക് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വീട്ടമ്മമാര്‍. കേക്ക് നിര്‍മ്മാണത്തിനാവശ്യമായ എല്ലാ കൂട്ടുകളും ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയാണ് താഴത്തങ്ങാടി തെക്കേതോപ്പില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാണെങ്കിലും ഗുണമേന്മയില്‍ മുന്‍പന്തിയിലുള്ള സാധനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇതിന് പുറമേ വ്യത്യസ്ത ഫ്‌ളേവറിലുള്ള കേക്കുകള്‍ക്കും തെക്കേത്തോപ്പില്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആരാധകരേറെയാണ്. നൂറ് രൂപ മുതല്‍ ഇവ ലഭ്യമാണ്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി, […]