പാലായിലെ കൊട്ടാരമറ്റം ബസ് ടെര്‍മിനലിലും പരിസരത്തും; സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവായിരുന്നു;ഇതിന് താക്കീത് നൽകി സിഐയും സംഘവും

പാലായിലെ കൊട്ടാരമറ്റം ബസ് ടെര്‍മിനലിലും പരിസരത്തും; സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവായിരുന്നു;ഇതിന് താക്കീത് നൽകി സിഐയും സംഘവും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡിലെത്തിയ സാമൂഹ്യവിരുദ്ധരെ പാലാ സി.ഐ കെ.പി ടോംസണും സംഘവും താക്കീത് ചെയ്തു. കൊട്ടാരമറ്റം ബസ് ടെര്‍മിനലിലും പരിസരത്തും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവായിരുന്നു.

പലപ്പോഴും യൂണിഫോമില്‍ പൊലീസ് എത്തുന്നതോടെ ഇവര്‍ ഓടി രക്ഷപെടുകയാണ് പതിവ്. കമിതാക്കളുടെ അതിരുവിട്ട സല്ലാപംകൊണ്ട് ബസ് സ്റ്റാന്റിലെ വ്യാപാരികളും മറ്റ് യാത്രക്കാരുമൊക്കെ വിഷമിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിക്കൂട്ടങ്ങള്‍ പ്രേമസല്ലാപത്തിനായി ബസ് ടെര്‍മിനലിന്റെ മുകള്‍നിലയിലേക്ക് കയറിപ്പോവുക പതിവായിരുന്നു.ഇതേതുടര്‍ന്നാണ് സി.ഐ. കെ.പി. ടോംസണും സംഘവും ഇന്നലെ വൈകിട്ട് സ്‌കൂള്‍, കോളജുകള്‍ വിട്ട നേരം മഫ്ത്തിയില്‍ കൊട്ടാരമറ്റം ബസ് ടെര്‍മിനലിലും പരിസരത്തും ചുറ്റിക്കറങ്ങിയത്.

കെട്ടിടത്തിന് മുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥിനികളെയും താക്കീത് ചെയ്ത് പൊലീസ് പറഞ്ഞയച്ചു. നീല ടീഷര്‍ട്ടും ജീന്‍സും ധരിച്ച സി.ഐയും മഫ്ത്തിയിലുള്ള മറ്റ് പൊലീസുകാരും ഇന്നലെ വൈകിട്ട് ഒരു മണിക്കൂറോളം കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ ചിലവഴിച്ചു.