അർജുൻ അശോകന്‍ കേന്ദ്ര കഥാപാത്രമായ തട്ടാശ്ശേരി കൂട്ടം നാളെ മുതൽ ഒടിടി യിൽ

അർജുൻ അശോകന്‍ കേന്ദ്ര കഥാപാത്രമായ തട്ടാശ്ശേരി കൂട്ടം നാളെ മുതൽ ഒടിടി യിൽ

Spread the love

അർജുൻ അശോകന്‍ കേന്ദ്ര കഥാപാത്രമായ തട്ടാശ്ശേരി കൂട്ടം നാളെ മുതൽ ഒടിടി യിൽ

സ്വന്തം ലേഖകൻ

ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് തട്ടാശ്ശേരി കൂട്ടം. റൊമാന്റിക്-കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമ ഒരു ചെറുപ്പക്കാരനും അവന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടെപ്പവുമുള്ള കഥയാണ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ നവംബര്‍ 11ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.തട്ടാശ്ശേരി കൂട്ടത്തിന്റെ ഒടിടി റിലീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.സിനിമ നാളെ (ജനുവരി 13 ) മുതല്‍ ഹോം ഗ്രൗണ്ട് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ ഫൈവില്‍ സ്ട്രീം ചെയ്യും.

അർജുൻ അശോകനെ കൂടാതെ ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ എന്നിവരാണ് മറ്റ് താരങ്ങള്‍

പ്രശസ്ത എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഒമ്പത്താമത്തെ ചിത്രമാണ് തട്ടാശ്ശേരി കൂട്ടം.