ക്ഷേത്രം കാരണം സ്ഥലം വില്‍പ്പന നടക്കുന്നില്ല; പത്തനംതിട്ട ഇലന്തൂരില്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി കല്‍വിളക്ക് തകര്‍ത്തും രുദ്രാക്ഷ മരം വെട്ടിക്കളഞ്ഞും പ്രതികാരം; ആരാധനക്കെത്തിയവർക്ക് നേരെയും ആക്രമണം; പ്രതി അറസ്റ്റില്‍

ക്ഷേത്രം കാരണം സ്ഥലം വില്‍പ്പന നടക്കുന്നില്ല; പത്തനംതിട്ട ഇലന്തൂരില്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി കല്‍വിളക്ക് തകര്‍ത്തും രുദ്രാക്ഷ മരം വെട്ടിക്കളഞ്ഞും പ്രതികാരം; ആരാധനക്കെത്തിയവർക്ക് നേരെയും ആക്രമണം; പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക

പത്തനംതിട്ട: ഇലന്തൂരില്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറിയ പ്രതി അറസ്റ്റില്‍.

ഇലന്തൂര്‍ മധുമല മലനടയുടെ മൂലസ്ഥാനമായ കണ്ടകപ്പാറയിലെ ക്ഷേത്രം തകര്‍ത്ത കേസില്‍ ഇടപ്പരിയാരം പേഴുംകാട്ടില്‍ ജോസ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് കരണ്ടകപ്പാറ കുന്നിനുമുകളില്‍ സ്ഥിതി ചെയ്യുന്ന മധുമല മലനട മൂലസ്ഥാനം ക്ഷേത്രത്തില്‍ ജോസ് അതിക്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഭൂമി ഇയാളുടെ ഉടമസ്ഥതയിലുള്ളതാണ്. ക്ഷേത്രം ഇവിടെ ഉള്ളതിനാല്‍ വസ്തു വില്‍പ്പന നടത്താന്‍ സാധിക്കുന്നില്ലെന്നാരോപിച്ച്‌ പ്രതി ഇവിടെ ആരാധനക്കെത്തിയവരെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം ക്ഷേത്രത്തോട് ചേര്‍ന്നുനിന്ന രുദ്രാക്ഷ മരം വെട്ടിക്കളയുകയും കല്‍വിളക്കുകള്‍ നശിപ്പിക്കുകയും ചെയ്തു. ക്ഷേത്രം ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് ആറന്‍മുള പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ക്ഷേത്രത്തില്‍ ശാസ്ത്രീയ അന്വേഷണ സംഘത്തിന്റെ സഹായത്തോടെ തെളിവെടുപ്പ് നടത്തുകയും ചെയ്തു.

സമീപ കാലത്തായി ഹിന്ദു ആരാധനാലയങ്ങള്‍ക്കും ആരാധനാ മൂര്‍ത്തികള്‍ക്കുമെതിരെ നടക്കുന്ന സംഘടിത ആക്രമണങ്ങളുടെ ഭാഗമായാണോ മധുമലയിലെ സംഭവമെന്ന് സംശയിക്കുന്നതായി ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി എന്‍ രഘുത്തമന്‍ അറിയിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും, ഒപ്പം നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.