മുഖ്യമന്ത്രിയ്ക്ക് ഏഴാം ക്ലാസുകാരന്റെ വധഭീഷണി ; ഫോണിലൂടെ അസഭ്യവര്‍ഷവും നടത്തിയെന്ന് പൊലീസ്

മുഖ്യമന്ത്രിയ്ക്ക് ഏഴാം ക്ലാസുകാരന്റെ വധഭീഷണി ; ഫോണിലൂടെ അസഭ്യവര്‍ഷവും നടത്തിയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരന്റെ വധഭീഷണി. പൊലീസ് ആസ്ഥാനത്താണ് കോള്‍ വന്നത്. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമേ കോളിലൂടെ അസഭ്യവര്‍ഷവും നടത്തി.

മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നില്‍ ഏഴാം ക്ലാസുകാരനാണെന്ന് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം സ്വദേശിയായ പന്ത്രണ്ടുകാരനാണ് വധഭീഷണി മുഴക്കി ഫോണ്‍ ചെയ്തത്. ഇന്നലെ വൈകീട്ട് അഞ്ചിനാണ് ഫോണ്‍ വിളിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.