കേരള കോൺഗ്രസിന് മുന്നിൽ സിപിഎം കീഴടങ്ങി; ജോസിൻ ബിനോ പാലാ നഗരസഭ അധ്യക്ഷ; വിജയം 17 വോട്ടുകൾക്ക്

കേരള കോൺഗ്രസിന് മുന്നിൽ സിപിഎം കീഴടങ്ങി; ജോസിൻ ബിനോ പാലാ നഗരസഭ അധ്യക്ഷ; വിജയം 17 വോട്ടുകൾക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നാടകീയമായ രംഗങ്ങൾക്കൊടുവിൽ പാലാ നഗരസഭ അധ്യക്ഷയായി എൽഡിഎഫ് സ്ഥാനാർത്ഥി ജോസിൻ ബിനോ. നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സിപിഎം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്നു പാലാ നഗരസഭയിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ 17 വോട്ടും ജോസിൻ ബിനോയ്ക്കു ലഭിച്ചു.

25 പേരാണ് ആകെ വോട്ട് രേഖപ്പെടുത്തിയത്. സ്വതന്ത്ര സ്ഥാനാർത്ഥി ജിമ്മി ജോസഫ് വോട്ട് രേഖപ്പെടുത്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ടുവർഷമായി ചെയര്‍മാന്‍ ആയിരുന്ന കേരളാ കോൺഗ്രസിലെ ആന്‍റോ  പടിഞ്ഞാറേക്കര രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്‌ .വ്യവസ്ഥ പ്രകാരം ആദ്യ രണ്ടു വർഷവും അവസാന രണ്ടു വർഷവും കേരളാ കോൺഗസ് എം നും ഒരുവർഷം സിപിഎം നുമായിരുന്നു ചെയര്‍മാന്‍ പദവി .26അംഗ കൗൺസിലിൽ കേരളാ കോൺഗ്രസ് എം ന് 10ഉം സിപിഎം ന് 6ഉം സിപിഐ ക്ക് ഒന്നും അംഗങ്ങളാണുള്ളത് യുഡിഎഫില്‍ കോൺഗ്രസ് 5 കേരളാ കോൺഗ്രസ് 3 സ്വതന്ത്രന്‍ 1വീതമാണ് അംഗ സംഖ്യ.

ബിനു പുളിക്കക്കണ്ടെത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎം നീക്കമെങ്കിലും കേരള കോണ്‍ഗ്രസ് എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.