play-sharp-fill

കേരള കോൺഗ്രസിന് മുന്നിൽ സിപിഎം കീഴടങ്ങി; ജോസിൻ ബിനോ പാലാ നഗരസഭ അധ്യക്ഷ; വിജയം 17 വോട്ടുകൾക്ക്

സ്വന്തം ലേഖകൻ കോട്ടയം : നാടകീയമായ രംഗങ്ങൾക്കൊടുവിൽ പാലാ നഗരസഭ അധ്യക്ഷയായി എൽഡിഎഫ് സ്ഥാനാർത്ഥി ജോസിൻ ബിനോ. നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സിപിഎം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്നു പാലാ നഗരസഭയിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ 17 വോട്ടും ജോസിൻ ബിനോയ്ക്കു ലഭിച്ചു. 25 പേരാണ് ആകെ വോട്ട് രേഖപ്പെടുത്തിയത്. സ്വതന്ത്ര സ്ഥാനാർത്ഥി ജിമ്മി ജോസഫ് വോട്ട് രേഖപ്പെടുത്തിയില്ല. കഴിഞ്ഞ രണ്ടുവർഷമായി ചെയര്‍മാന്‍ ആയിരുന്ന കേരളാ കോൺഗ്രസിലെ ആന്‍റോ  പടിഞ്ഞാറേക്കര രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്‌ .വ്യവസ്ഥ പ്രകാരം ആദ്യ രണ്ടു വർഷവും അവസാന രണ്ടു […]