
തേർഡ് ഐ ബ്യൂറോ
കോട്ടയം: ചങ്ങനാശേരിയിൽ നിയന്ത്രണം വിട്ട കാറും ഓമ്നി വാനും കാറും കൂട്ടിയിടിച്ച് സ്ത്രീ അടക്കം രണ്ടു പേർക്ക് പരിക്ക്. ഓമ്നി വാനിൽ സഞ്ചരിച്ച ഫാത്തിമപുരം സ്വദേശി സജിയ്ക്കും (43), കാറിൽ സഞ്ചരിച്ച സ്ത്രീയ്ക്കുമാ ണ് പരിക്കേറ്റത്.

ഇരുവരെയും ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10 ഓടെ വാഴൂർ റോഡിൽ പെരുമ്പനച്ചിയിൽ ആയിരുന്നു സംഭവം. തെങ്ങണ ഭാഗത്തു നിന്നും എത്തിയ ഓമ്നി വാനും എതിർദിശയിൽ എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. തൃക്കൊടിത്താനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.







