ഇന്ധനവില വർധനവിനെതിരെ വ്യത്യസ്ത സമരവുമായി എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി

ഇന്ധനവില വർധനവിനെതിരെ വ്യത്യസ്ത സമരവുമായി എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി

സ്വന്തം ലേഖകൻ

കോട്ടയം: അടിക്കടി വർദ്ധിച്ചുവരുന്ന ഇന്ധനവില വർധനവിനെതിരെ എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി വേറിട്ട സമര പരിപാടി സംഘടിപ്പിച്ചു.

വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം അടിച്ചു നൽകിയാണ് സമരക്കാർ സമരത്തിന് പുതിയ മാനം നൽകിയത്. സംഘടനാ ചുമതല ഉള്ള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ ആർ രാജൻ സമരം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുഭാഷ് പുഞ്ചക്കോട്ടിൽ, മാത്യുസ് ജോർജ്, സംസ്ഥാന സെക്രട്ടറിമാരായ ടി വി ബേബി, എസ് ടി സുരേഷ് ബാബു സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സാബു മുരിക്കവേലി, പി ഒ രാജേന്ദ്രൻ പി കെ ആനന്ദക്കുട്ടൻ, അഡ്വ. കെ ജയകുമാർ, ജില്ലാ സെക്രട്ടറിമാരായ ഗ്ലാഡ്സൺ ജേക്കബ്, ബാബു കപ്പക്കാല, അഡ്വ. എം എസ് രാജഗോപാൽ, രാജശേഖര പണിക്കർ, അഭിലാഷ് ശ്രീനിവാസൻ, ബഷീർ തേനംമാക്കൽ, രഘു ബാലരാമപുരം, ബ്ലോക്ക് പ്രസിഡൻ്റുമാരായ നെബു എബ്രഹാം, ജയ്സൺ കൊല്ലപ്പള്ളി, അമ്മിണി കുട്ടൻ, ജോബി കേളിയംപറമ്പിൽ, അജിത്ത് മുണ്ടക്കയം ലിനു ജോബ് എന്നിവർ പ്രസംഗിച്ചു.