ഇത് മതമൈത്രിയുടെ വലിയ അധ്യായം…! പൊങ്കാല ദിവസം കുര്‍ബാനയുടെ സമയം മാറ്റി തലസ്ഥാനത്തെ ക്രിസ്ത്യൻ പളളികള്‍; വേദപാഠവും ഒഴിവാക്കി; പള്ളിയിലും പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കും

ഇത് മതമൈത്രിയുടെ വലിയ അധ്യായം…! പൊങ്കാല ദിവസം കുര്‍ബാനയുടെ സമയം മാറ്റി തലസ്ഥാനത്തെ ക്രിസ്ത്യൻ പളളികള്‍; വേദപാഠവും ഒഴിവാക്കി; പള്ളിയിലും പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസം കുർബാനയുടെ സമയം മാറ്റി തലസ്ഥാനത്തെ ക്രിസ്ത്യൻ പളളികള്‍.

പൊങ്കാല ഞായറാഴ്ചയായതിനാല്‍ ആണ് സമയത്തില്‍ മാറ്റം വരുത്തി മതമൈത്രിയുടെ വലിയ അധ്യായം അവർ കുറിയ്ക്കുന്നത്.
പൊങ്കാല പ്രമാണിച്ച്‌ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിനമായ ഞായറാഴ്ച, പ്രാര്‍ഥനയുടെ സമയം മാറ്റിയിരിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ ക്രിസ്ത്യന്‍ പളളികള്‍.

ആരാധനാ സമയം മാറ്റി ആദ്യം മാതൃകയായത് പാളയം സിഎസ്‌ഐ ചർച്ച്‌ ആണ് പിന്നാലെ പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ ദേവാലയവും രംഗത്തെത്തി.
പള്ളിയിലും പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റുകാല്‍ പൊങ്കാല ദിനമായ ഞായറാഴ്ച ദേവാലയങ്ങളുടെ പരിസരത്തും പൊങ്കാല അടുപ്പുകള്‍ നിരക്കും. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പളളിയില്‍ രാവിലെ 10 നും ഉച്ചയ്ക്ക് മൂന്നരയ്ക്കുമുളള കുര്‍ബാനയും വേദപാഠവും ഒഴിവാക്കി.

രാവിലെ ആറു മണിക്കും ഏഴേകാലിനും ഒന്‍പതേമുക്കാലിനുമുളള ആരാധനാ സമയം മാറ്റി വൈകിട്ട് പൊതു ആരാധന നടത്തും. പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ ഞായറാഴ്ച ആരാധന ശനിയാഴ്ച വൈകിട്ട് നടത്തും.

പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ ഞായറാഴ്ച ആരാധന ശനിയാഴ്ച വൈകിട്ട് നടത്തും. പാളയം സമാധാന രാജ്ഞി ബസലിക്കയില്‍ രാവിലത്തെ കുര്‍ബാന വൈകിട്ട് അഞ്ചുമണിയിലേയ്ക്കാണ് മാറ്റിയത്.