കൊറിയയിൽ സമാധാനം വീണ്ടും അകലെ: ഭീഷണിയുമായി ഉത്തരകൊറിയ വീണ്ടും
സ്വന്തം ലേഖകൻ പ്യോംഗ്യാഗ്: ഏഷ്യൻ മേഖലയിൽ സമാധാന അന്തരീക്ഷം സാധ്യമാക്കാമെന്ന സാധാരണ ജനങ്ങളുടെ പ്രതീക്ഷ വീണ്ടും അകലെയാകുന്നു. ഏറെ നാൾ നീണ്ടു നിന്ന കൊറിയൻ യുദ്ധത്തിനു ശേഷം സമാധാനത്തിന്റെ പാതയിൽ രണ്ടു രാജ്യത്തലവൻമാരും എത്തിയെങ്കിലും വീണ്ടും ഇരു രാജ്യങ്ങൾക്കും ഇടയിൽ തർക്കവും സംഘർഷവും ഉടലെടുത്തിരിക്കുകയാണ്. ദക്ഷിണ കൊറിയയുമായി പാൻമുംജോം അതിർത്തിയിലെ സമാധാനഗ്രാമത്തിൽ വച്ച് നടത്താനിരുന്ന ഉന്നതതല ചർച്ചയിൽ നിന്ന് ഉത്തരകൊറിയ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഇരു രാജ്യങ്ങളും വീണ്ടും യുദ്ധ കാഹളം മുഴക്കിത്തുടങ്ങിയത്. അമേരിക്കയുമായിച്ചേർന്ന് ദക്ഷിണകൊറിയ നടത്തുന്ന സൈനിക നീക്കങ്ങളെത്തുടർന്നാണിതെന്നാണ് സൂചന. തങ്ങൾക്കെതിരായ കൃത്യമായ […]