ജോലിയും കൂലിയും ഭാര്യയും മക്കളുമില്ലാത്ത വയനാട് എംപി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പെട്ടെന്ന് മടങ്ങിയതിനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ് മാധവൻ
സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ ഏറെ നാശനഷ്ടങ്ങൾ ഉണ്ടായത് വയനാട് മണ്ഡലത്തിലായിരുന്നു. ഏറെ ആൾനാശം ഉണ്ടാക്കിയ മലപ്പുറം കവളപ്പാറ- വയനാട് പുത്തുമല ഉരുൾപ്പൊട്ടൽ പ്രദേശങ്ങളും വയനാട് മണ്ഡലത്തിലായിരുന്നു. അതുകൊണ്ടുതന്നെ വയനാട്ടിൽ എംപിയായ രാഹുൽ ഗാന്ധി ആദ്യ ദിവസങ്ങളിൽ സന്ദർശനം നടത്താതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട് അദ്ദേഹം എത്തിയെങ്കിലും രണ്ട് ദിവസങ്ങൾക്കൊണ്ട് തന്നെ മടങ്ങുകയും ചെയ്തു. മണ്ഡലത്തിൽ തുടരാതെ മടങ്ങിയ രാഹുലിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ. രാഹുൽ ഗാന്ധി എം.പിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത് ഇങ്ങനെയായിരുന്നു. നിലവിൽ […]