സോ​യി​ൽ പൈ​പ്പിം​ഗ് പ്രതിഭാസം: ചെളിയും മണലും വെള്ളവും ഒഴുകി വരുന്നു; ഞെട്ടലോടെ നാട്ടുകാർ

സോ​യി​ൽ പൈ​പ്പിം​ഗ് പ്രതിഭാസം: ചെളിയും മണലും വെള്ളവും ഒഴുകി വരുന്നു; ഞെട്ടലോടെ നാട്ടുകാർ

കോഴിക്കോട് : തുടർച്ചയായി കനത്ത മഴ പെയ്യുന്നതോടെ സംസ്ഥാനത്തെ മലയോര ജില്ലകളില്‍ സോയില്‍ പൈപ്പിങ് പ്രതിഭാസം. കാ​ര​ശേ​രി​യി​ലെ തോ​ട്ട​ക്കാ​ട് മേഖ​ല​യി​ലാ​ണ് ഭൂമിക്കടിയില്‍ നിന്നും മണ്ണും മണലും പൊങ്ങിവരുന്ന ഈ ​പ്ര​തി​ഭാ​സം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മ​​​ണ്ണി​​​ന​​​ടി​​​യി​​​ൽ നി​​​ന്ന് മ​​​ണ​​​ലും ചീ​​​ടി​​​മ​​​ണ്ണും ഉ​​​ൾ​​​പ്പെ​​​ടെ പൊ​​​ങ്ങി​​​വ​​​രു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ട്ട​​​തോടെയാണ് സംഭവത്തിന്റെ അപകടാവസ്ഥ നാട്ടുകാർ അറിയുന്നത് . പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ സാ​​​ധ്യ​​​ത​​​യ്ക്കു​​​ള്ള അ​​​ട​​​യാ​​​ള​​​മാ​​​യാ​​​ണ് ഈ ​​​പ്ര​​​തി​​​ഭാ​​​സ​​​ത്തെ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​ത്.

പു​ത്തു​മ​ല​യി​ലു​ണ്ടാ​യ​ത് സോ​യി​ൽ പൈ​പ്പിം​ഗ് മൂ​ല​മു​ണ്ടാ​യ ഭീ​മ​ൻ മ​ണ്ണി​ടി​ച്ചി​ലാ​ണെ​ന്ന ക​ണ്ടെ​ത്ത​ൽ പു​റ​ത്തു​വ​ന്ന​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് കാരശേരിയിലെ നാ​ട്ടു​കാ​ർ. കവളപ്പാറയുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ 27 ക്വാറികൾ പ്രവർത്തിച്ചിരുന്നു എന്നാണ് സർക്കാർ ഏജൻസികൾ തന്നെ കണ്ടെത്തി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നി​​​ര​​​വ​​​ധി ക്വാ​​​റി​​​ക​​​ളാ​​​ൽ ചു​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​മാ​​​ണ് പൈ​​​ക്കാ​​​ട​​​ൻ മ​​​ല എ​​​ന്ന​​​തും ക​​​ഴി​​​ഞ്ഞ പ്ര​​​ള​​​യ സ​​​മ​​​യ​​​ത്ത് ഇ​​​വി​​​ടെ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്ന​​​തും ജ​​​ന​​​ങ്ങ​​​ളു​​​ടെ ഭീ​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ക്വാ​റി​ക​ളി​ൽ പാ​റ​പൊ​ട്ടി​ക്കു​ന്ന​ത് സോ​യി​ൽ പൈ​പ്പിം​ഗി​ന്‍റെ ആ​ഘാ​തം കൂട്ടുമെ​ന്ന് നേ​ര​ത്തെ പ​ഠ​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.

സോ​യി​ൽ പൈ​പ്പിം​ഗ്

​ഭൂമി​ക്ക​ടി​യി​ൽ മ​ണ്ണി​നു ദൃ​ഢ​ത കു​റ​ഞ്ഞ ഭാ​ഗ​ത്തു പ​ശി​മ​യു​ള്ള ക​ളി​മ​ണ്ണു പോ​ലെയുള്ള വ​സ്തു ഒ​ഴു​കി പുറത്തേക്കു വ​രു​ന്ന​തി​നെ​യാ​ണ് സോ​യി​ൽ പൈ​പ്പിം​ഗ് എ​ന്നു വി​ളി​ക്കു​ന്ന​ത്. ഇ​വ ഭൂ​മി​ക്ക​ടി​യി​ൽ തു​ര​ങ്കം പോ​ലെ രൂ​പ​പ്പെ​ട്ട ഭാഗത്തു​ കൂ​ടി​യാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. അ​തി​വൃ​ഷ്ടി​യും ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ന്‍റെ ശ​ക്ത​മാ​യ ഒ​ഴു​ക്കും മ​ണ്ണി​ന്‍റെ ഘട​ന​യു​മാ​ണ് സോ​യി​ൽ പൈ​പ്പിം​ഗി​ന്‍റെ പ്ര​ധാ​ന കാ​ര​ണം.