അമ്പലങ്ങളിലെ ആനക്കള്ളൻമാർ..! സ്വകാര്യ മുതലാളിമാരുടെ ആനകൾക്കു വേണ്ടി ഏറ്റുമാനൂരിൽ ആന എഴുന്നെള്ളത്തിൽ നടത്തിയത് വൻ ക്രമക്കേട്; ദേവസ്വം ജീവനക്കാരന് സസ്‌പെൻഷൻ
സ്വന്തം ലേഖകൻ കോട്ടയം: ദേവസ്വം ബോർ്ഡ് അമ്പലങ്ങളിലെ ആനക്കള്ളൻമാർ പതിവ് കാഴ്ചയാണ്. എന്നാൽ, ക്ഷേത്രങ്ങളിലും ഭക്തരിലും ആന ഉടമകളായ വമ്പൻമാരിലും സ്വാധീനമുള്ള വരെ പലപ്പോഴും പലരും തൊടാൻ ധൈര്യപ്പെടാറില്ല. എന്നാൽ, ഇതിനു വിപരീതമായി ശക്തമായ നടപടിയെടുത്തിരിക്കുകയാണ് ഇപ്പോൾ സർക്കാർ. അമ്പലത്തിലെ ആനക്കള്ളനായ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്താണ് ശക്തമായ നടപടി. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആന എഴുന്നെള്ളത്തിൽ ക്രമക്കേട് കാട്ടിയതിന്റെ പേരിലാണ് ജീവനക്കാരനെ ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. ആന എഴുന്നെള്ളത്തിന്റെ പേരിൽ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയ ദേവസ്വം ജീവനക്കാരിൽ ഒരാളാണ് ഇപ്പോൾ പുറത്തായ ജീവനക്കാരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ […]