അങ്ങനെ ആ പാപം പുറത്തായി..! പാപം ചെയ്യാത്തവർ കല്ലെറിയട്ടെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടൊവിനോ തോമസ് പുറത്തിറക്കി; പുറത്തിറക്കിയത് ഫെയ്‌സ്ബുക്കിലൂടെ

അങ്ങനെ ആ പാപം പുറത്തായി..! പാപം ചെയ്യാത്തവർ കല്ലെറിയട്ടെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടൊവിനോ തോമസ് പുറത്തിറക്കി; പുറത്തിറക്കിയത് ഫെയ്‌സ്ബുക്കിലൂടെ

Spread the love
സിനിമാ ഡെസ്‌ക്
കൊച്ചി: വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ‘ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു.
ടൊവിനോ തോമസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ആദ്യ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ടൊവിനോയുടെ പേജിൻ പോസ്റ്ററിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
മലയാള സിനിമയിലെ കുടുംബപ്രേക്ഷകരുടെ പുതിയ താരമായ വിനയ് ഫോർട്ടിനെ നായകനാക്കി സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറൽ സഞ്ജു ഉ്ണ്ണിത്താനാണ് ചിത്രം നിർമ്മിക്കുന്നത്.
വ്യത്യസ്തമായ പോസ്റ്റർ ഡിസൈൻ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റിനെ വ്യത്യസ്തമാക്കുന്നത്. സിനിമയുടെ നാടൻ ശൈലിതന്നെയാണ് പോസ്റ്ററിനും.
അനുമോളും, വിനയ് ഫോർട്ടും ശ്രിന്ദയും, അലൻസിയറും, മധുപാലും, സുനിൽ സുഖദയും, ടിനി ടോമും എല്ലാം പോസ്റ്ററിൽ നിറഞ്ഞു നിൽക്കുന്നു. ചിത്രത്തിന്റെ മൂഡിനെപ്പറ്റി ഒറ്റ നോട്ടത്തിൽ പ്രേക്ഷകർക്ക് ഐഡിയ നൽകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.
ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടതിനൊപ്പം തന്റെ ആശംസ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ടൊവിനോ കൈമാറുന്നുമുണ്ട്.
ടൊവിനോയുടെ ഫെയ്സ് ബുക്ക് പേജ് ലിങ്ക് തുറക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക – https://www.facebook.com/659190597444298/posts/3045214475508553/