കോട്ടയം നഗരമധ്യത്തിൽ സ്വകാര്യ ബസിന്റെ അമിത വേഗം: റോഡരികിൽ നിർത്തിയിരുന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു; പാലാ ഇല്ലിക്കൽ സ്വദേശി രക്ഷപെട്ടത് അത്ഭുതകരമായി
സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ അമിത വേഗത്തിൽ പാഞ്ഞ സ്വകാര്യ ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ യാത്രക്കാരൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബൈക്ക് പുർണമായും തകർന്നെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാലാണ് ഇദേഹം രക്ഷപെട്ടത്. ശാസ്ത്രി റോഡിൽ , ലോഗോസ് ജംഗ്ഷനിലേയ്ക്കുള്ള കയറ്റത്തിന്റെ ആരംഭത്തിലുണ്ടായ അപകടത്തെ തുടർന്ന് ശാസ്ത്രി റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. പാലാ ഇല്ലിയ്ക്കൽ കൊന്നയ്ക്കൽ വീട്ടിൽ അജിത്ത് (21) ആണ് അപകടത്തിൽ നിനും […]