റാഞ്ചി ടെസ്റ്റും റാഞ്ചാനൊരുങ്ങി ടീം ഇന്ത്യ: ആദ്യ ഇന്നിംങ്‌സിൽ 162 റണ്ണിന് ദക്ഷിണാഫ്രിക്ക് പുറത്ത്; ഫോളോ ഓൺ ചെയ്യുമ്പോഴേയ്ക്കു നഷ്ടമായത് നാലു വിക്കറ്റ്

റാഞ്ചി ടെസ്റ്റും റാഞ്ചാനൊരുങ്ങി ടീം ഇന്ത്യ: ആദ്യ ഇന്നിംങ്‌സിൽ 162 റണ്ണിന് ദക്ഷിണാഫ്രിക്ക് പുറത്ത്; ഫോളോ ഓൺ ചെയ്യുമ്പോഴേയ്ക്കു നഷ്ടമായത് നാലു വിക്കറ്റ്

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷനിൽ തന്നെ ദക്ഷിണാഫ്രിക്കയെ പുറത്താക്കിയ ഇന്ത്യൻ ബൗളർമാർ, രണ്ടാം ഇന്നിംങ്‌സിനിറങ്ങിയ ആഫ്രിക്കക്കാരെ വരിഞ്ഞു മുറുക്കുന്നു.

ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയുടെ മിന്നുന്ന ഇരട്ടസെഞ്ച്വറിക്കരുത്തിൽ 497 റണ്ണിന്റെ ഒന്നാം ഇന്നിംങ്‌സ് സ്‌കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. ഒൻപത് വിക്കറ്റ് മാത്രം നഷ്ടമാക്കി ബൗളിംങിന് കൂടുതൽ അനുകൂലമാകുന്ന പിച്ചിൽ ക്യാപ്റ്റൻ കോഹ്ലി ഇന്ത്യൻ ഇന്നിംങ്‌സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംങ്‌സിനായി രണ്ടാം ദിവസം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപത് റണ്ണെടുക്കുമ്പോഴേയ്ക്കും രണ്ടു വിക്കറ്റ് നഷ്ടമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം ദിവസം ബാറ്റിംങ് തുടങ്ങിയ ദക്ഷിണാഫ്രിക്കകാരെ ഇന്ത്യൻ ബൗളർമാർ ചേർന്ന് എറിഞ്ഞിടുകയായിരുന്നു. ഡ്രിങ്‌സിനു പിരിയുമ്പോൾ 85 ന് മൂന്നെന്ന നിലയിൽ നിന്നും ലെഞ്ച് എത്തിയപ്പോഴേയ്ക്കും 129 ആറ് എന്ന അതിപരിതാപകരമായ അവസ്ഥയിലേയ്ക്കു ദക്ഷിണാഫ്രിക്കൻ ബാറ്റിംങ് എത്തി. 20 ഓവർ കൂടി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും 162 റണ്ണിന് ദക്ഷിണാഫ്രിക്കൻ ബാാറ്റിംങ് നിരയെ ഇന്ത്യൻ ബൗളർമാർ ചുരുട്ടിക്കെട്ടി.

ഒൻപത് ഓവറിൽ ഒരു മെയ്ഡൺ അടക്കം 40 റൺ വിട്ടു കൊടുത്ത ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയും, എസ്.നദീമും, രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതം തുല്യമായി പങ്കിട്ടു. റബാൻഡയെ ഉമേഷ് യാദവ് നേരിട്ടുള്ള ഏറിലൂടെ റണ്ണൗട്ടൗക്കുകയും ചെയ്തു.

ഫോളോ ഓണിന്റെ കടവുമായി ബാറ്റിംങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരം രണ്ടാം ഇന്നിംങ്‌സിൽ നൽകിയത് ഉമേഷ് യാദവായിരുന്നു. ക്വിറ്റൽ ഡിക്കോക്കിനെ ആദ്യ പന്തിൽ തന്നെ കുറ്റി തെറുപ്പിച്ച് യാദവ് ആക്രമണത്തിന് തുടക്കമിട്ടു. ഹംസയെ ബൗൾഡ് ചെയ്തും, ഡുപ്ലിസിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയും ബാവുമയെ സാഹയുടെ കൈകളിൽ എത്തിച്ചും ഷമി കൂടി ആഞ്ഞടിച്ചതോടെ 26 ന് നാല് എന്ന അതിദയനീയമായ അവസ്ഥയിലായി ദക്ഷിണാഫ്രിക്ക.

രണ്ടര ദിവസം പൂർണമായും ശേഷിക്കെ പരാജയപ്പെടാതിരിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ ഇനിയുള്ളത് അത്ഭുതങ്ങൾ മാത്രമാണ്.