ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കാൻ കേന്ദ്ര സർക്കാർ: സുപ്രീം കോടതി വിധി മറയാക്കി കേന്ദ്രം ലക്ഷ്യമിടുന്നത് സംസ്ഥാനത്തിന്റെ പ്രധാന വരുമാനം: കേരളം മറ്റൊരു ത്രിപുരയാക്കാൻ ബിജെപി കളി തുടങ്ങി
സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളം പിടിക്കാൻ പതിനെട്ടടവും പയറ്റിയിട്ടും നടക്കാത്ത സാഹചര്യത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വൻ അഴിച്ചു പണിയ്ക്കും ത്രിപുര മോഡൽ തന്ത്രത്തിനുമൊരുങ്ങി ബിജെപി. ത്രിപുരയിൽ നടപ്പാക്കിയ രാഷ്ട്രീയ തന്ത്രമത്തിന്റെ മതമോഡൽ ശബരിമല കേന്ദ്രീകരിച്ചു നടപ്പാക്കാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റി സംസ്ഥാനത്തെ ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനം ഇല്ലാതാക്കുകയാണ് ഇപ്പോൾ ബിജെപി ലക്ഷ്യമിടുന്നത്. ശബരിമല ക്ഷേത്രത്തിന മാത്രമായി പ്രത്യേകം നിയമം വേണമെന്നാണ് സംസ്ഥാന സർക്കാറിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ സർക്കാർ നാലാഴ്ച്ചക്കകം നിലപാട് […]