ഫിറ്റ്‌നസില്ലാതെ നിരത്തിലിറക്കിയ വണ്ടിയിടിച്ച് എൽഐസി ഏജന്റിന് പരിക്ക്: 16 ലക്ഷം രൂപ നഷ്ടപരിഹാരം വാഹന ഉടമയും, ഡ്രൈവറും നൽകണമെന്നു കോടതി; ഇൻഷ്വറൻസും ഫിറ്റ്‌നസുമില്ലാത്ത വണ്ടികളുമായി റോഡിലിറങ്ങുന്നവർക്ക് പാഠമായി കോടതി വിധി

ഫിറ്റ്‌നസില്ലാതെ നിരത്തിലിറക്കിയ വണ്ടിയിടിച്ച് എൽഐസി ഏജന്റിന് പരിക്ക്: 16 ലക്ഷം രൂപ നഷ്ടപരിഹാരം വാഹന ഉടമയും, ഡ്രൈവറും നൽകണമെന്നു കോടതി; ഇൻഷ്വറൻസും ഫിറ്റ്‌നസുമില്ലാത്ത വണ്ടികളുമായി റോഡിലിറങ്ങുന്നവർക്ക് പാഠമായി കോടതി വിധി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഇൻഷ്വറൻസ് അടയ്ക്കാതെ , ലൈസൻസില്ലാതെ, ഫിറ്റ്‌നസില്ലാത്ത വാഹവുമായി നിരത്തിലിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി കോടതി വിധി. ഫിറ്റ്‌നസില്ലാത്ത വാഹനവുമായി നിരത്തിലിങ്ങി അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവറും ഉടമയും ചേർന്ന് അപകടത്തിൽ പരിക്കേറ്റയാൾക്ക് 16.2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

2013 സെപ്റ്റംബറിൽ എരുമേലി പമ്പാ റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മുണ്ടക്കയം എൽ.ഐ.സി ഓഫിസിലെ സീനിയർ ഏജന്റ് തുലാപ്പള്ളി പനക്കവയലിൽ പി.വി കുര്യാച്ചന് നഷ്ടപരിഹാരമായി 16.2 ലക്ഷം രൂപ നൽകണമെന്നു വിധിച്ച കോടതിയാണ് ഈ തുക ഇൻഷ്വറൻസ് കമ്പനി അപകടത്തിനിടയാക്കിയ പിക്കപ്പ് വാനിന്റെ ഉടമയിൽ നിന്നും ഡ്രൈവറിൽ നിന്നും ഈടാക്കാൻ നിർദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മോട്ടോർ ആക്സിണ്ടൻസ് ട്രൈബ്യൂണൽ ജഡ്ജി വി.ജി ശ്രീദേവിയാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. അപകടത്തിനുള്ള നഷ്ടപരിഹാരമായ 16 ലക്ഷം രൂപ പിക്കപ്പ് വാനിന്റെ ഇൻഷ്വറൻസ് കമ്പനി ഒരു മാസത്തിനകം കോടതിയിൽ കെട്ടി വയ്ക്കണമെന്നു നിർദേശിച്ചിരുന്നു. എന്നാൽ, അപകടത്തിൽപ്പെട്ട വാഹനത്തിന് ഫിറ്റ്‌നസില്ലാതിരുന്നതിനാൽ തുക അനുവദിക്കാനാവില്ലെന്ന് കോടതിയിൽ ഇൻഷ്വറൻസ് കമ്പനി വാദിച്ചു. ഇതേ തുടർന്നാണ് ജീപ്പിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതിരുന്നതിനാൽ ഈ തുക ജീപ്പിന്റെ ഉടമയിൽ നിന്നും, ഡ്രൈവറിൽ നിന്നും ഈടാക്കണമെന്നും കോടതി വിധിച്ചത്. വാദി ഭാഗത്തിനു വേണ്ടി അഡ്വ.ആന്റണി പനന്തോട്ടം കോടതിയിൽ ഹാജരായി.