പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് അസഭ്യം പറഞ്ഞ കോട്ടയം സ്വദേശിയായ യുവതി അറസ്റ്റിൽ

പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് അസഭ്യം പറഞ്ഞ കോട്ടയം സ്വദേശിയായ യുവതി അറസ്റ്റിൽ

 

സ്വന്തം ലേഖിക

കറുകച്ചാൽ: പോലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ച് അസഭ്യം വർഷം നടത്തിയ യുവതിയെ പോലീസ് പിടികൂടി. വൈകീട്ട് ആറരമുതൽ പുലർച്ചെ അഞ്ചര വരെ പുതുപ്പള്ളി സ്വദേശിനിയായ യുവതി പോലീസ് സ്റ്റേഷനിൽ വിളിച്ച് അസഭ്യം പറയുകയായിരുന്നു .

നമ്പറിലേക്ക് തിരികെ വിളിക്കുമ്പോഴും അസഭ്യം പറച്ചിൽ തുടരുകയായിരുന്നുമെന്ന് കറുകച്ചാൽ പോലീസ് പറയുന്നു. രാത്രിയിൽ തന്നെ നമ്പറിന്റെ ഉടമയെ കണ്ടെത്തിയെങ്കിലും ഇടയ്ക്ക് ഫോൺ ഓഫ് ചെയ്തു വെച്ചതിനാൽ വിളിക്കാൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറ്റേന്നു രാവിലെ യുവതിയെ പോലീസ് വിളിച്ചപ്പോൾ താൻ തോട്ടയ്ക്കാട് ഉണ്ടെന്നും നേരിട്ട് വന്നാൽ കാണാമെന്നും അറിയിച്ചു .തുടർന്ന് തോട്ടയ്ക്കാട് എത്തിയ പോലീസ് സംഘം ഇവരെ കറുകച്ചാൽ സ്റ്റേഷനിലെത്തിച്ചു. മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പിന്നീട് വീട്ടുകാർക്കൊപ്പം വിട്ടയക്കുകയായിരുന്നു .

Tags :