play-sharp-fill

ചാക്കിൽകെട്ടി കായലിൽ തള്ളിയ മൃതദേഹം ആരുടേത് ? ഒന്നരക്കൊല്ലമായിട്ടും ഉത്തരമില്ലാതെ പൊലീസ്

സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: ഒന്നരവർഷം കഴിഞ്ഞിട്ടും പൊലീസിനെ വട്ടം കറക്കുകയാണ് ചാക്കിൽ കെട്ടി കായലിൽ തള്ളിയ ആ മൃതദേഹം ആരുടെ ? കൊന്ന് തള്ളിയതാരെ ? കൊലപാതകി ആര് ? പക്ഷേ ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. 2017 നവംബർ 8 നാണ് കൊച്ചി നെട്ടൂർ കുമ്പളം കായലിൽ 25നും 30നും ഇടയിൽ പ്രായമുള്ള ആരോഗ്യവാനായ യുവാവിന്റെ മൃതദേഹം വായിൽ കിച്ചൺ ടവൽ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. 2016 മുതൽ കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു […]

സ്വയംഭോഗം ചെയ്യുന്നവർക്കും സ്വവർഗ്ഗ രതിയിൽ ഏർപ്പെടുന്നവർക്കും ഓട്ടിസമുള്ള കുട്ടികളുണ്ടാകും

സ്വന്തംലേഖകൻ കൊച്ചി: സ്വയം ഭോഗം ചെയ്യുന്നവർക്കും സ്വവർഗ്ഗ രതിയിൽ ഏർപ്പെടുന്നവർക്കും ഓട്ടിസമുള്ള കുട്ടികൾ ഉണ്ടാകുമെന്ന വിവാദ പരാമർശം നടത്തിയ മലയാളി വൈദികൻ ഫാ.ഡൊമിനിക് വളമനാലിന് കാനഡയിലും വിലക്ക്. കാനഡയിലെ കാൽഗറിയിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന ധ്യാന പരിപാടി റദ്ദു ചെയ്ത വിവരം കാനേഡിയൻ മാധ്യമങ്ങളാണ് പുറത്തു വിട്ടത്. ‘രോഗസൗഖ്യധാനം’ എന്ന പേരിൽ ജൂലൈ 23,24 തീയതികളിലായിരുന്നു ധ്യാനപരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഇത് റദ്ദാക്കിയതായി അറിയിച്ച കാൽഗറി രൂപത, ഭാവിയിൽ പുറത്ത് നിന്ന് വൈദികരെ എത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും വ്യക്തമാക്കി.ഓട്ടിസം മൂലം കഷ്ടപ്പെടുന്നവർക്കും അവരെ […]

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷ ഉത്തരവ് 27 ലേക്ക്‌ മാറ്റി

സ്വന്തം ലേഖകൻ മുംബൈ: ബിഹാർ സ്വദേശിനി നൽകിയ പീഡന പരാതയിൽ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് ഇന്നില്ല. ബിനോയയിയുടെ ജാമ്യം സംബന്ധിച്ച ഉത്തരവ് ഈ മാസം 27-ന് പ്രസ്താവിക്കുമെന്ന് മുംബൈ സെഷൻസ് കോടതി അറിയിച്ചു. ജഡ്ജി അവധിയായതിനാലണ് ഉത്തരവ് പറയുന്നത് മാറ്റിയത്.വിവാഹ വാഗ്ദാനം നൽകി ബിനോയ് എട്ടു വർഷമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ബിഹാർ സ്വദേശിനിയും ബാർ ഡാൻസറുമായിരുന്ന യുവതി മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇവരുടെ ബന്ധത്തിൽ എട്ട് വയസ്സുള്ള ഒരു മകനുണ്ടെന്നും യുവതി ആരോപിക്കുന്നു. ബിനോയിയെ […]

കോട്ടയം കഞ്ചാവ് മാഫിയായുടെ കേന്ദ്രമാകുന്നു: യുവമോർച്ച

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ കഞ്ചാവ് മാഫീയാകളുടെ സ്ഥിരം താവളമാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ കുറ്റപ്പെടുത്തി.അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇന്നലെ തിരുവാതുക്കൽ പ്രദേശത്ത് കഞ്ചാവ് ഗുണ്ടകളുടെ വീട് കയറിയുള്ള ആക്രമണം നടന്നതെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു. ഇന്നലെ ആക്രമണത്തിൽ പരിക്ക് പറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വേളൂർ സ്വദേശി കാർത്തിക്കിനെ സന്ദർശിച്ചു.പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന കഞ്ചാവ് ഗുണ്ടകളെ നിയമത്തിനു മുമ്പിൽക്കൊണ്ടുവന്ന് തക്കതായ ശിക്ഷനൽകാൻ പോലീസും, ബന്ധപ്പെട്ട അധികാരികളും തയ്യാറകണമെന്നും ലാൽ കൃഷ്ണ കൂട്ടിച്ചേർത്തു.. പരിക്ക്പ്പറ്റി ചികിൽസയിൽ കഴിയുന്ന […]

ലോകകപ്പ് കഴിഞ്ഞാലുടൻ പന്ത് ആ വാർത്ത വെളിപ്പെടുത്തും

സ്വന്തം ലേഖിക ലണ്ടൻ: ഋഷഭ് പന്തിനെ ചുറ്റിപ്പറ്റിയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ചർച്ചകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ട് ഇന്ത്യയിലിരുന്ന താരം ഇന്ന് സതാംപ്ടണിൽ 15 അംഗ ഇന്ത്യൻ സംഘത്തിലൊരാളാണ്. വിരലിനേറ്റ പരിക്ക് മൂലം ശിഖർ ധവാന് പുറത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ലോകകപ്പ് അരങ്ങേറ്റം സ്വപ്നം കണ്ടിരുന്ന പന്തിന് ഈ സുവർണാവസരം ലഭിക്കുന്നത്. വലിയൊരു വിഭാഗം ക്രിക്കറ്റ് ആരാധകരും മിന്നും പ്രകടനം പുറത്തെടുക്കുന്ന പന്തിനെ ടീമിലുൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പന്തിന്റെ ലോകകപ്പ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണിപ്പോൾ ആരാധകർ. എന്നാൽ ലോകകപ്പിന്റെ കളിക്കളത്തിൽ പന്ത് ഇറങ്ങുന്നതും കാത്ത് […]

സാക്ഷാൽ മോദിയെ കണ്ടു ; ബിജെപിയിൽ ചേരാൻ തനിക്ക് ക്ഷണം കിട്ടിയെന്ന് അബ്ദുള്ളകുട്ടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മോദിയുടെ വികസന മാതൃകയെ പുകഴ്ത്തിയതിന്റെ പേരിൽ സി.പി.എമ്മിനും കോൺഗ്രസിനും അനഭിമതനായ എ.പി.അബ്ദുള്ളക്കുട്ടി ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന് സൂചന. ഇന്ന് ഡൽഹിയിലെത്തിയ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയിൽ ചേരാൻ തന്നോട് മോദി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന യോഗാ ദിനത്തിൽ പങ്കെടുത്തതിന് തന്നെ പ്രധാനമന്ത്രി പ്രശംസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഡൽഹിയിലുള്ള അബ്ദുള്ളക്കുട്ടി ഉടൻ തന്നെ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെയും കാണും. എന്നാൽ എപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി ബി.ജെ.പിയിൽ ചേരുകയെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.നേരത്തെ […]

മഴക്കാലമെത്തി ; മൺസൂൺ ടൂറിസത്തിനൊരുങ്ങി കുമരകം

സ്വന്തം ലേഖകൻ കോട്ടയം: മഴക്കാലത്തിന്റെ വരവോട് കൂടി മൺസൂൺ ടൂറിസത്തിന് തയ്യാറെടുക്കുകയാണ് കുമരകം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ടൂറിസ്റ്റുകൾ ഇവിടെ എത്തുമെന്ന പ്രതീക്ഷയിലാണ് കുമരകത്തെ ടൂറിസം മേഖല. അതേസമയം, നിപ്പാ വൈറസ് പേടിയിൽ വിദേശ സഞ്ചാരികൾ കുറയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് നിപ്പാ സംബന്ധിച്ച റിപ്പോർട്ടുകൾ വന്നതോടെ റിസോർട്ടുകളും ഹൗസ് ബോട്ടുകളും ബുക്ക് ചെയ്തിരുന്നവർ ചെറിയ തോതിൽ റദ്ദാക്കിയിരുന്നു.എന്നാൽ നിപ്പാ വൈറസിനെ നമ്മുടെ സർക്കാർ ഫലപ്രദമായി നേരിട്ടത് കുമരകത്തെ ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വിദേശത്ത് നിന്നും ഉത്തരേന്ത്യയിൽ നിന്നുമാണ് മൺസൂൺ […]

സാജന്റെ ആത്മഹത്യ ; പി ജയരാജനോട് പിണങ്ങിയാലും ഇണങ്ങിയാലും മരണം ഉറപ്പ് : കെ എം ഷാജി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അടിയന്തര പ്രമേയവുമായി വീണ്ടും പ്രതിപക്ഷം. നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മൊഴി നൽകിയിട്ടും ശ്യാമളക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയില്ലെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി കെ.എം ഷാജി ചൂണ്ടിക്കാട്ടി.പി. ജയരാജനെ കണ്ടതിൻറെ പേരിലാണ് സാജൻറെ ഓഡിറ്റോറിയത്തിന് അനുമതി നൽകാതിരുന്നത്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ, ഇപ്പോൾ ഓരോ ജീവിതവും ഓരോ ഫയലാണ്. പി. ജയരാജനെ എതിർത്താലും അനുകൂലിച്ചാലും […]

മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 140 ആ​യി : ബി​ഹാ​ർ സ​ർ​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ നോട്ടീസ്

സ്വന്തംലേഖകൻ ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പൂ​രി​ൽ മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ നോ​ട്ടീ​സ്. അ​ഭി​ഭാ​ഷ​ക​രാ​യ മ​നോ​ഹ​ർ പ്ര​താ​പ്, സ​ൻ​പ്രീ​ത് സിം​ഗ് അ​ജ്മാ​നി എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ന​ട​പ​ടി. മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് കു​ട്ടി​ക​ൾ മ​രി​ക്കു​ന്ന​ത് ഇ​നി​യും തു​ട​രാ​നാ​വി​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രാ​ഴ്ച​യ്ക്ക​കം സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന, ജ​സ്റ്റി​സ് ബി. ​ആ​ർ. ഗ​വാ​യ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ർ​ദേ​ശം.അ​തേ​സ​മ​യം മു​സാ​ഫ​ര്‍​പൂ​രി​ൽ മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 140 […]

മൺസൂൺ ആരംഭിക്കും മുമ്പേ ചെറായി ബീച്ച് കടലെടുത്തു

സ്വന്തം ലേഖിക ചെറായി :തുലാവർഷം കരുത്താർജ്ജിച്ചില്ലെങ്കിലും ചെറായി ബീച്ച് പൂർണ്ണമായും കടലെടുത്തു. ബീച്ച് കടലെടുക്കുന്നത് കാലാകാലങ്ങളിൽ സംഭവിക്കുന്നതാണെങ്കിലും, ഇത്തവണ കടൽ അധികം കേറിയെത്തിയെന്നാണ് ബീച്ച് ഗാർഡുകളുടെ സാക്ഷ്യം.കേരളത്തിൽ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള കടൽതീരമുള്ളത് ചെറായി ബീച്ചിലാണ്. 1.5 കിലോ മീറ്റർ. വൃത്തിക്കും, ഒരുപോലെ സുരക്ഷിതത്ത്വത്തിനും കൂടി പേരുകേട്ടതാണ് ഈ ചെറായി കടൽ തീരം. എന്നാൽ മൺസൂകാലം ആരംഭിച്ചതോടെ തന്നെ ചെറായിയിലെ ആ സുന്ദര തീരം പൂർണ്ണമായും കടലെടുത്തു.കാലാകാലങ്ങളിൽ ഇത് സംഭവിക്കുന്നതാണെങ്കിലും ഇത്തവണ ഇത് ഏറെ രൂക്ഷമാണെന്നാണ് ബീച്ച് ഗാർഡുകൾ പറയുന്നത്. ഇതേ തുടർന്ന് ബീച്ചിൽ […]