play-sharp-fill

സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ഗോപകുമാറിന്റെ മാതാവ് സേതുക്കുട്ടി അമ്മ നിര്യാതയായി

കോട്ടയം: സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ഗോപകുമാറിന്റെ അമ്മ സേതുക്കുട്ടി അമ്മ (81) നിര്യാതയായി. സംസ്‌കാരം ജൂൺ 26 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് വൈക്കം,ഉദയനാപുരത്തുള്ള സേതു നിലയം വീട്ടിൽ നടക്കും. മക്കൾ – സനൽകുമാർ (എക്‌സ് സർവീസ് ) , ഗോപകുമാർ ബി (സ്‌പെഷ്യൽ ബ്രാഞ്ച് എ എസ് ഐ കോട്ടയം) , അനിൽ കുമാർ ( എക്‌സ് സർവീസ് ) , പരേതനായ ശ്രീകുമാർ മരുമക്കൾ – ഇന്ദു ലേഖ ,ജ്യോതി ശ്രീ , ലക്ഷ്മി , സ്മിത

പൊതുജനത്തെ വഴിയാധാരമാക്കി നഗരസഭാ സെക്രട്ടറി ;ഉപരോധവുമായി കൗൺസിലർമാർ

സ്വന്തംലേഖകൻ ഏറ്റുമാനൂർ : ആന്തൂർ വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് പുതിയ വിവാദവുമായി ഏറ്റൂമാനൂർ നഗരസഭ. ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തേണ്ട സർട്ടിഫിക്കറ്റിനായി എത്തുന്ന പൊതു ജനത്തെ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ അപമാനിക്കുന്നതായി ആരോപിച്ച് ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറിയെ ഭരണ പ്രതിപക്ഷ ഭേതമന്യേ കൗൺസിലർമാർ തടഞ്ഞുവെച്ചു. വിവാഹ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനെത്തിയ ദമ്പതികളെ അപമാനിച്ചതിന് പിന്നാലെ അത് ചോദ്യം ചെയ്ത നഗരസഭയിലെ മുതിർന്ന അംഗം കൂടിയായ സ്കറിയ നടു മാലിയോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടതും സംഘർഷത്തിനിടയാക്കി. തുടർന്ന് കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു.നഗരസഭയിൽ എത്തുന്ന പൊതു ജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതമായി […]

നീലിമംഗലത്തെ ബൈക്ക് അപകടം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കെ.എസ്.ആർ.ടി.സി ബസ് പിടിച്ചെടുക്കാനാവാതെ പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: നീലിമംലഗലം പാലത്തിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ അരൂക്കുഴുപ്പിൽ അലൻ ആന്റണിയാണ് (29) മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അലൻ ആന്റണി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു മണിക്കൂറുകളായി. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് മരണം സംഭവിച്ചത്. കോതനല്ലൂരിലെ സ്വകാര്യ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു അലൻ. സൂപ്പർ മാർക്കറ്റിലെ ജോലി സംബന്ധമായ ആവശ്യത്തിനായി കോട്ടയത്ത് പോയ ശേഷം തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ആറു മാസം മുൻപ് […]

സ്ത്രീകൾക്കും കുട്ടികൾക്കും സേവനം വിരൽ തുമ്പിൽ;വണ്‍സ്റ്റോപ്പ് സെന്‍ററിന് 49 ലക്ഷം അനുവദിച്ചു

സ്വന്തംലേഖകൻ കോട്ടയം :പീഡനത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന വണ്‍ സ്റ്റോപ്പ് സെന്‍റര്‍ ആരംഭിക്കുന്നതിന് ജില്ലയ്ക്ക് 49 ലക്ഷം രൂപ അനുവദിച്ചു. ആദ്യഘട്ടമായി 24 ലക്ഷം രൂപ ജില്ലാ കളക്ടറുടെ പേരില്‍ ലഭ്യമായിട്ടുണ്ട്. അതിക്രമത്തിന് വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചികിത്സ, കൗണ്‍സിലിംഗ്, താമസ സൗകര്യം, നിയമ സഹായം എന്നിവ വണ്‍ സ്റ്റോപ് സെന്‍ററില്‍ ലഭ്യമാകും. സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ ജൂലൈ 30നകം താത്കാലിക സെന്‍റര്‍ ആരംഭിക്കാനും വിപുല സൗകര്യങ്ങളുളള കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. […]

സാക്ഷര കോട്ടയത്തിന് മുപ്പത് വയസ്; സ്വപ്നം സാക്ഷാത്കരിച്ചവര്‍ക്ക് നഗരത്തിന്‍റെ ആദരം

സ്വന്തംലേഖകൻ കോട്ടയം : സമ്പൂർണ സാക്ഷരത നഗരം എന്ന ഖ്യാതി സ്വന്തമായതിന്‍റെ മുപ്പതാം വാര്‍ഷിക ദിനത്തില്‍ സ്വപ്ന നേട്ടത്തിലേക്ക് കൈപിടിച്ചു നടത്തിയവര്‍ക്ക് കോട്ടയത്തിന്‍റെ ആദരം. മുനിസിപ്പാലിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ 1989ലെ സാക്ഷരതാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ നഗരസഭാ കൗണ്‍സിലര്‍മാര്‍, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആദരിച്ചു. അക്ഷരങ്ങളുടെ പിന്‍ബലമില്ലാതെ നാടിന്‍റെ വികസനം സാക്ഷാത്കരിക്കാനാവില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു. സാക്ഷരതാ പ്രവര്‍ത്തന മികവിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ യുവ പുരസ്കാരം നേടിയ ഇന്ദുലേഖയെയും 15 വര്‍ഷത്തിലധികമായി സാക്ഷരതാ […]

സർക്കാർ നിലപാട് പ്രതിഷേധാർഹം: മഹിളാ :ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള കേരളവർമ്മ കോളേജിൽ ശബരിമല അയ്യപ്പനെ വികലമായി ചിത്രീകരിച്ച് ബോർഡ് സ്ഥാപിച്ച ഇടതു വിദ്യാർത്ഥി സംഘടനകൾക്ക് എതിരെ നടപടി എടുക്കണമെന്ന് മഹിളാ ഐക്യവേദി കോട്ടയം ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ ഒരു വിഭാഗത്തിന്റെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നവരെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് യോഗം ആരോപിച്ചു. മഹിളാ ഐക്യവേദി ജില്ലാ സമ്മേളനം ജൂൺ 30 നു തിരുനക്കര സ്വാമിയാർ മഠത്തിൽ വെച്ച് നടത്താനും തീരുമാനിച്ചു. മഹിളാ ഐക്യവേദി ജില്ലാ […]

അയർക്കുന്നം കണ്ടംഞ്ചിറയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്: അപകടം കൊടുംവളവിൽ അമിത വേഗത്തിലെത്തിയ ബൈക്ക് ബസിലിടിച്ച്; അപകടത്തിനിടയാക്കിയത് ഡ്യൂക്ക് ബൈക്ക്

സ്വന്തം ലേഖകൻ അയർക്കുന്നം:  പാറമ്പുഴ തിരുവഞ്ചൂർ റൂട്ടിൽ അയർക്കുന്നം കണ്ടംഞ്ചിറയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. തലയ്ക്കു സാരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. തിരുവഞ്ചൂർ ഭാഗത്തു നിന്നും നഗരത്തിലേയ്ക്ക് വരികയായിരുന്നു യുവാക്കൾ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക്. അയർക്കുന്നം കണ്ടംഞ്ചിറ ഭാഗത്തു വച്ച് എതിർദിശയിൽ നിന്നും വന്ന ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിന്റെ അടിയിലേയ്ക്ക് കയറിപ്പോയി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ബസിനടിയിൽ നിന്നും രണ്ടു […]

സാധാരണക്കാരുടെ കണ്ണ് നനച്ച് സ്വർണ വില റെക്കോർഡിലേക്ക് ; പവന് 25680

സ്വന്തംലേഖകൻ തിരുവനന്തപുരം: രാജ്യാന്തര മാർക്കറ്റിൽ കുതിച്ചുയരുന്ന വിലയ്ക്കൊപ്പം കേരളത്തിൽ ചൊവ്വാഴ്ച സ്വർണവില സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ്  കൂട്ടിയത്. ഗ്രാമിന് 3210 രൂപയും പവന് 25,680 രൂപയുമാണ് നിലവിലെ വില.  തിങ്കളാഴ്ച ഗ്രാമിന് 3,175 രൂപയും പവന് 25,400 രൂപയുമായിരുന്നു സ്വര്‍ണനിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,427.35 ഡോളറാണ് ഇന്നത്തെ നിരക്ക്.യുഎസ്- ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കാനിടയുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന് അമേരിക്കയുടെ […]

വെടിയുണ്ട നിറച്ച പിസ്റ്റളുമായി അമേരിക്കൻ പൗരനെ നെടുമ്പാശ്ശേരിയിൽ പിടികൂടി

സ്വന്തം ലേഖിക കൊച്ചി: വെടിയുണ്ടകൾ നിറച്ച പിസ്റ്റളുമായി അമേരിക്കൻ പൗരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ പേരെസ് ടാസെ പോൾ എന്നയാളെയാണ് സുരക്ഷാഉദ്യോഗസ്ഥർ പരിശോധനയ്ക്കിടെ പിടികൂടിയിരിക്കുന്നത്. കൊച്ചി ഇൻഫോപാർക്കിലെ സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകൾക്ക് ക്ലാസ് എടുക്കാനായാണ് ഇയാൾ വന്നത്.ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. എന്തിനാണ് പിസ്റ്റൾ കൈവശം വെച്ചിരിക്കുന്നത് എന്നകാര്യത്തിലും അംഗീകൃത ലൈസൻസ് ഉള്ളതാണോ തുടങ്ങിയ കാര്യങ്ങളിലും പോലീസ് കൂടുതൽ വ്യക്തത വരുത്തും. സമഗ്രമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

വിവാഹ ധനസഹായം ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ്

സ്വന്തംലേഖകൻ തിരുവനന്തപുരം :ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരുടെ പെൺമക്കൾക്കും വിവാഹ ധനസഹായ തുക ലഭിക്കുന്നതിനുള്ള വരുമാന പരിധി 36,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.ഈ വർഷം ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യം ലഭിക്കുന്നതാണ്. വരുമാന പരിധി വർധിപ്പിച്ചതിലൂടെ പാവപ്പെട്ട നിരവധി പേർക്ക് സഹായം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരുടെ പെൺമക്കൾക്കുമുള്ള വിവാഹ ധനസഹായ തുക 10,000 രൂപയിൽ നിന്നും […]