play-sharp-fill

അയർക്കുന്നം കണ്ടംഞ്ചിറയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്: അപകടം കൊടുംവളവിൽ അമിത വേഗത്തിലെത്തിയ ബൈക്ക് ബസിലിടിച്ച്; അപകടത്തിനിടയാക്കിയത് ഡ്യൂക്ക് ബൈക്ക്

സ്വന്തം ലേഖകൻ അയർക്കുന്നം:  പാറമ്പുഴ തിരുവഞ്ചൂർ റൂട്ടിൽ അയർക്കുന്നം കണ്ടംഞ്ചിറയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. തലയ്ക്കു സാരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. തിരുവഞ്ചൂർ ഭാഗത്തു നിന്നും നഗരത്തിലേയ്ക്ക് വരികയായിരുന്നു യുവാക്കൾ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക്. അയർക്കുന്നം കണ്ടംഞ്ചിറ ഭാഗത്തു വച്ച് എതിർദിശയിൽ നിന്നും വന്ന ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിന്റെ അടിയിലേയ്ക്ക് കയറിപ്പോയി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ബസിനടിയിൽ നിന്നും രണ്ടു […]

സാധാരണക്കാരുടെ കണ്ണ് നനച്ച് സ്വർണ വില റെക്കോർഡിലേക്ക് ; പവന് 25680

സ്വന്തംലേഖകൻ തിരുവനന്തപുരം: രാജ്യാന്തര മാർക്കറ്റിൽ കുതിച്ചുയരുന്ന വിലയ്ക്കൊപ്പം കേരളത്തിൽ ചൊവ്വാഴ്ച സ്വർണവില സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ്  കൂട്ടിയത്. ഗ്രാമിന് 3210 രൂപയും പവന് 25,680 രൂപയുമാണ് നിലവിലെ വില.  തിങ്കളാഴ്ച ഗ്രാമിന് 3,175 രൂപയും പവന് 25,400 രൂപയുമായിരുന്നു സ്വര്‍ണനിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,427.35 ഡോളറാണ് ഇന്നത്തെ നിരക്ക്.യുഎസ്- ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കാനിടയുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന് അമേരിക്കയുടെ […]

വെടിയുണ്ട നിറച്ച പിസ്റ്റളുമായി അമേരിക്കൻ പൗരനെ നെടുമ്പാശ്ശേരിയിൽ പിടികൂടി

സ്വന്തം ലേഖിക കൊച്ചി: വെടിയുണ്ടകൾ നിറച്ച പിസ്റ്റളുമായി അമേരിക്കൻ പൗരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ പേരെസ് ടാസെ പോൾ എന്നയാളെയാണ് സുരക്ഷാഉദ്യോഗസ്ഥർ പരിശോധനയ്ക്കിടെ പിടികൂടിയിരിക്കുന്നത്. കൊച്ചി ഇൻഫോപാർക്കിലെ സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകൾക്ക് ക്ലാസ് എടുക്കാനായാണ് ഇയാൾ വന്നത്.ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. എന്തിനാണ് പിസ്റ്റൾ കൈവശം വെച്ചിരിക്കുന്നത് എന്നകാര്യത്തിലും അംഗീകൃത ലൈസൻസ് ഉള്ളതാണോ തുടങ്ങിയ കാര്യങ്ങളിലും പോലീസ് കൂടുതൽ വ്യക്തത വരുത്തും. സമഗ്രമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

വിവാഹ ധനസഹായം ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ്

സ്വന്തംലേഖകൻ തിരുവനന്തപുരം :ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരുടെ പെൺമക്കൾക്കും വിവാഹ ധനസഹായ തുക ലഭിക്കുന്നതിനുള്ള വരുമാന പരിധി 36,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.ഈ വർഷം ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യം ലഭിക്കുന്നതാണ്. വരുമാന പരിധി വർധിപ്പിച്ചതിലൂടെ പാവപ്പെട്ട നിരവധി പേർക്ക് സഹായം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരുടെ പെൺമക്കൾക്കുമുള്ള വിവാഹ ധനസഹായ തുക 10,000 രൂപയിൽ നിന്നും […]

അഗ്രോ നഴ്‌സറിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന ; രണ്ട് കോടി വില വരുന്ന ഒരു ലോഡ് ഉൽപന്നങ്ങൾ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കൊല്ലം : ഓച്ചിറയിൽ രണ്ട്  കോടിയിൽപരം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. വവ്വാക്കാവ് കരിശേരിൽ നഴ്സറി ആൻഡ് അഗ്രോബസാർ എന്ന സ്ഥാപനത്തിൽ നിന്നാണ് ഒരു ലോഡ് പുകയില ഉൽപന്നങ്ങൾ കരുനാഗപ്പള്ളി എസിപി വിദ്യാധരൻ, ഓച്ചിറ സിഐ ആർ.പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ പിടിച്ചത്.അഗ്രോ നഴ്സറിയുടെ മറവിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ സംഭരിച്ച് വിതരണം ചെയ്തിരുന്നത്. ബംഗാൾ സ്വദേശി ഷിയാസുദ്ധീനെ ഓച്ചിറ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥാപനത്തിന്റെ ഉടമ ഉൾപ്പടെയുള്ളവർ ഒളിവിലാണ്. വൻ സംഘം തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന1ുണ്ടെന്നാണ് […]

യുവതിയുടെ ചാറ്റിങ്ങിൽ വീണ എസ് ഐയ്ക്ക് എട്ടിന്റെ പണി ; ഫേസ് ബുക്കിൽ ലൈവ് ആത്മഹത്യ നടത്തുമെന്ന് യുവതി പറഞ്ഞതോടെ എസ് ഐ പെട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം :സർവ്വകലാശാല ജീവനക്കാരിയെന്ന വ്യാജേന സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി ചാറ്റിംഗും വീഡിയോകോളും നടത്തിയ എസ്.ഐ ഒടുവിൽ യുവതിയുടെ ആത്മഹത്യാഭീഷണിയിൽ കുടുങ്ങി. യുവതിയുടെ ആത്മഹത്യാഭീഷണി പൊലീസിന്റെ വാട്ട്‌സ് അപ് ഗ്രൂപ്പിലും സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചതിനെ തുടർന്ന് സൈബർ സഹായത്തോടെ കന്റോൺമെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.തന്റെ സന്ദേശത്തിനു മറുപടി നൽകാത്തതിൽ മനംനൊന്ത് യുവതി ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്ത ആത്മഹത്യ ഭീഷണി സന്ദേശമാണ് എസ്.ഐയ്ക്ക് വിനയായത്. വിവാഹിതയായ യുവതിയുടെ കുറിപ്പ് ആലപ്പുഴയിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ എറണാകുളത്തെ പൊലീസ് ഗ്രൂപ്പിലേക്കു ഷെയർ ചെയ്യുകയായിരുന്നു.നഗരമധ്യത്തിലെ മറ്റൊരു സ്റ്റേഷനിൽ […]

ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടത്തിന് ഇന്ന് 36 വയസ്സ്‌ ;ഇന്ത്യയുടെ അഭിമാനമുയർത്തി കപിൽദേവ്

സ്വന്തം ലേഖകൻ മുംബൈ: മുപ്പത്തിയാറു വർഷം മുമ്പാണ് ലോർഡ്‌സിൽ ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം നടന്നത്. ഇന്ത്യയുടെ അഭിമാനമുയർത്തി നായകൻ കപിൽദേവ് ലോകകപ്പ് ഏറ്റുവാങ്ങി. വിൻഡീസിനെ 52 ഓവറിൽ 140 ന് പുറത്താക്കിയ ഇന്ത്യ പുതുചരിത്രം കുറിച്ചു.അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിനും വിൻഡീസ് ക്രിക്കറ്റിനും മറക്കാൻ കഴിയാത്ത ദിനമായി 1983 ജൂൺ 25 മാറി. തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ വിൻഡീസും കറുത്ത കുതിരകളായ ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിൽ കരീബിയൻ പടയ്ക്ക് വിജയം ഉറപ്പിച്ചാണ് ഏവരും മത്സരം കാണാനെത്തിയത്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ക്ലൈവ് […]

എം.സി റോഡിൽ നീലിമംഗലം പാലത്തിൽ വാഹനാപകടം: കെ.എ്‌സ്.ആർ.ടി.സി ബസ് ഇടിച്ചു വീഴ്ത്തിയ ബൈക്ക് യാത്രക്കാരൻ ഗുരുതരാവസ്ഥയിൽ; അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതെ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചു പോയി; മനുഷത്വമില്ലാതെ കടന്നത് ലോ ഫ്‌ളോർ ബസിലെ ജീവനക്കാർ; റൂട്ടിലോടുന്ന ബസ് തടഞ്ഞാൽ നിന്നെയൊക്കെ കേസിൽ കുടുക്കുമെന്ന് ഭീഷണി

തേർഡ് ഐ ബ്യൂറോ കോട്ടയം: എം.സി റോഡിൽ നീലിമംഗലം പാലത്തിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം കെ.എസ്.ആർ.ടി.സി ബസ് നിർത്താതെ പോയി. അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാനുള്ള മര്യാദ പോലും കാട്ടാതെ, സമയമില്ലെന്നും ട്രിപ്പ് കട്ടാമെന്നുമുള്ള ന്യായം നിരത്തിയാണ് കെ.എസ്.ആർ.ടി.സി ലോ ഫ്‌ളോർ എ.സി ബസ് സ്ഥലം വിട്ടത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ അലൻ ആന്റണി (29) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ബസ് തടഞ്ഞു നിർത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ സ്ഥലം വിട്ടത്. ചൊവ്വാഴ്ച വൈകിട്ട് […]

റിമാൻഡ് പ്രതിയുടെ മരണം ; സി ഐ ഉൾപ്പടെ 8 പേരെ സ്ഥലം മാറ്റി

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി പീരുമേട് സബ്ജയിലിൽ പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സി ഐ ഉൾപ്പടെ 8 പേരെ സ്ഥലം മാറ്റി. അവസാന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിന് മുൻപേയാണ് സിഐയെ ഉൾപ്പടെ 8 പൊലീസുകാരെ സ്ഥലം മാറ്റിയിരിക്കുന്നത്.നെടുങ്കണ്ടം സി ഐയെ മുല്ലപ്പെരിയാർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. ബാക്കി പൊലീസുകാരെ എ ആർ ക്യാമ്ബിലേക്കാണ് മാറ്റിയത്. നേരത്തെ ഡോക്ടർമാരുടെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നത് രാജ് കുമാറിന്റെ മൃതദേഹത്തിൽ ചതവുണ്ടെന്നും ഇത് മർദ്ദനത്തെ തുടർന്നാണോ എന്ന് വ്യക്തമല്ലെന്നുമായിരുന്നു.നെടുങ്കണ്ടം തൂക്കുപാലത്ത് സ്വാശ്രയസംഘങ്ങൾക്ക് വായ്പ വാഗ്ദാനം ചെയ്ത് […]

മത്സ്യങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക; രാസ വസ്തുക്കൾ കലർത്തിയ 1500 കിലോ പഴകിയ മത്സ്യങ്ങൾ പിടികൂടി

സ്വന്തം ലേഖകൻ കായംകുളം: ആന്ധ്രയിൽ നിന്ന് കായംകുളത്തേക്ക് കൊണ്ടു വന്ന 1500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. മൊത്ത വ്യാപാരികൾക്കായി കൊണ്ടു വന്ന മീനാണ് പിടിച്ചെടുത്തത്. റോഡരികിൽ നിർത്തിയിട്ട ലോറിയിൽ നിന്ന് രൂക്ഷ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.ഇതേ തുടർന്ന് അധികൃതർ വന്ന് പരിശോധന നടത്തിയപ്പോഴാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ സാംപിളുകൾ ശേഖരിച്ചു. അതേസമയം കൊല്ലക്കടവിൽ നടത്തിയ പരിശോധനയിൽ 150 കിലോ പഴകിയ മത്തിയാണ് […]