play-sharp-fill

ഒരു വർഷം മുൻപ് വെള്ളത്തിൽ മു്ങ്ങിയ കേരളം ഇക്കുറി വരണ്ടുണങ്ങി: കാലവർഷം ചതിച്ചതോടെ കേരളത്തിൽ വെള്ളം വൈദ്യുതി പ്രതിസന്ധി; മുന്നോട്ട് മഴയെങ്ങനെയെന്ന ആശങ്കയിൽ മലയാളി നാട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രളയ വെളത്തിൽ മുങ്ങിക്കിടന്ന കേരളം ഇക്കുറി ഇക്കുറി വരണ്ടുണങ്ങി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂൺ മാസമാണ് ഇക്കുറി കടന്നു പോകുന്നത്. ഡാമുകളിലും ഇവയുടെ വൃഷ്ടി പ്രദേശങ്ങളിലും പേരിനു പോലും മഴകിട്ടാതായതോടെ ഇ്ക്കുറി വെള്ളത്തിനു പിന്നാലെ വൈദ്യുതിയിലും പ്രതിസന്ധിയുണ്ടാകുമെന്ന് ഉറപ്പായി. ഡാമുകൾ നിറഞ്ഞു കവിഞ്ഞ ഒരു വർഷത്തിന് ശേഷമാണ് ഇക്കുറി വെള്ളവും വെളിച്ചവുമില്ലാത്ത ജൂലായിലേയ്ക്ക് കടക്കാൻ കേരളം ഒരുങ്ങുന്നത്. ജൂലായിൽ മഴ ലഭിച്ചില്ലെങ്കിൽ കേരളം ഇത്തവണ വരണ്ടുണങ്ങും. നൂറ് വർഷത്തെ ചരിത്രത്തിൽ ഏറ്റവും വരണ്ട ജൂൺ മാസമാണ് […]

കോപ്പ അമേരിക്ക ചരിത്ര സെമി: ആദ്യ പകുതിയിൽ ബ്രസീൽ ഒരു ഗോളിനു മുന്നിൽ

സ്‌പോട്‌സ് ഡെസ്‌ക് ബലെഹൊറിസോണ്ടേ: 19-ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസ് നേടിയ ഒരു ഗോളിന്റെ ബലത്തിൽ ചരിത്രപ്പോരാട്ടത്തിൽ അർജന്റീനയെ പിൻതള്ളി കോപ്പ അമേരിക്കയുടെ ആദ്യ സെമിയിൽ ബ്രസീൽ മുന്നിൽ. ഒപ്പത്തിനൊപ്പം നടക്കുന്ന പോരാട്ടത്തിൽ ഇരുടീമുകളും പല തവണ ഗോൾ മുഖത്ത് റെയ്ഡ് നടത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുകയാണ്. മെസി തീർത്തും നിരാശപ്പെടുത്തിയ മത്സരത്തിൽ അൽപം മേധാവിത്വം ആദ്യപകുതിയിൽ ലഭിച്ചിരിക്കുന്നത് ബ്രസീലിനാണ്. രണ്ടു തവണ ആദ്യ പകുതിയിൽ ബ്രസീൽ ഗോൾ മുഖത്തെ ലക്ഷ്യം വച്ചപ്പോൾ ഒരു തവണ ഇത് ഗോളായി. അർജന്റീനയാകട്ടെ ആറു തവണയാണ് ഗോൾ […]

സ്വകാര്യ ബസ് ജീവനക്കാരുടെ കണ്ണില്ലാത്ത ക്രൂരത ആറാം ക്ലാസുകാരനോട്: കൺസഷൻ ടിക്കറ്റ് എടുത്ത് ബസിൽ കയറിയ കുട്ടിയ്ക്ക് ബസിനുള്ളിൽ ആക്രമണം; സ്‌റ്റോപ്പിൽ ഇറക്കാതെ, രണ്ടു കിലോമീറ്റർ അകലെ നടുറോഡിൽ ഇറക്കി വിട്ടു; പരാതിയിൽ ബസ് പിടിച്ചെടുത്ത് ആർ.ടി.ഒ

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ബസ് ജീവനക്കാരുടെ കണ്ണില്ലാത്ത ക്രൂരത ആറാം ക്ലാസൂകാരനോട്. കൺസഷൻ ടിക്കറ്റ് എടുത്ത് ബസിൽ കയറിയതിന്റെ പേരിൽ ആറാം ക്ലാസുകാരനെ ബസിനുള്ളിൽ വച്ച് ആക്രമിച്ച കണ്ടക്ടർ, കുട്ടിയെ സ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ നടുറോഡിൽ ഇറക്കി വിട്ടു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ബസ് പിടിച്ചെടുത്ത ആർ.ടി.ഒ കണ്ടക്ടറോട് ലൈസൻസുമായി ബുധനാഴ്ച രാവിലെ ആർ.ടി ഓഫിസിൽ ഹാജരാകാൻ നിർദേശിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നഗരത്തിലായിരുന്നു സംഭവം. കോട്ടയത്തു നിന്നും പരുത്തുംപാറ റൂട്ടിൽ സർവീസ് നടത്തുന്ന റൈസിംങ് ബസിലെ കണ്ടക്ടറാണ് കുട്ടിയെ […]

മദ്യലഹരിയിൽ യുവാവ് അമിത വേഗത്തിലോടിച്ച കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരിക്ക്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് രക്ഷപെടാൻ കാർ ഡ്രൈവറുടെ ശ്രമം; പരിക്കേറ്റത് സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക്

തേർഡ് ഐ ബ്യൂറോ കോട്ടയം: മദ്യലഹരിയിൽ അമിത വേഗത്തിൽ യുവാവ് ഓടിച്ച കാറിടിച്ച് പൊലീസ് ഓഫിസറുടെ ഭാര്യയായ അധ്യാപികയ്ക്ക് പരിക്കേറ്റു. ളാക്കാട്ടൂർ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് എസ്.എച്ച് മൗണ്ട് നിർമ്മാല്യം വീട്ടിൽ രജനി (46)യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കങ്ങഴ സ്വദേശി സിറിയക്കാണ് വാഹനം ഓടിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പുത്തേട്ട് സ്‌കൂളിനു സമീപമായിരുന്നു അപകടം. സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയ രജനി, ജംഗ്ഷനിലെ കടയിലേയ്ക്ക് പോയതായിരുന്നു. ഇതിനിടെ ചവിട്ടുവരി ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് രജനിയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ […]

എന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നു ; പിതാവിന്റെ സുഹൃത്ത് കണ്ടതുകൊണ്ട് രക്ഷപെട്ടു : റിമി ടോമി

സ്വന്തം ലേഖിക കൊച്ചി: കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്ന കാര്യം വെളിപ്പെടുത്തി ഗായിക റിമി ടോമി. ഒരു വിനോദചാനൽ പരിപാടിയ്ക്കിടെയാണ് റിമിയുടെ വെളിപ്പെടുത്തൽ. ഊട്ടിയിൽ താമസിക്കുമ്പോഴാണ് തട്ടിക്കൊണ്ടു പോകൽ ശ്രമം നടന്നതെന്നും അച്ഛന്റെ സുഹൃത്ത് കണ്ടതു കൊണ്ടാണ് രക്ഷപെട്ടതെന്നും റിമി ടോമി പറഞ്ഞു.റിയാലിറ്റി ഷോയിൽ ഒരു മത്സരാർത്ഥി കാക്കോത്തികാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിലെ കണ്ണാം തുമ്പീ പോരാമോ, എന്ന ഗാനം ആലപിച്ചപ്പോഴായിരുന്നു റിമി തന്റെ അനുഭവ കഥ പറഞ്ഞത്. ചിത്രത്തിലെ കഥയ്ക്ക് സമാനമായ അനുഭവം ചെറുപ്പത്തിൽ തനിക്ക് ഉണ്ടായിട്ടുണ്ടെന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തൽ.പപ്പ […]

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്തത് ഫെയ്‌സ്ബുക്ക് തട്ടിപ്പ്: ഒറ്റ മാസം കൊണ്ട് തൃക്കൊടിത്താനം സ്വദേശിയായ യുവതിയ്ക്ക് നഷ്ടമായത് ഏഴു ലക്ഷം രൂപ; ജോലി കാത്തിരുന്നപ്പോൾ കിട്ടിയത് തട്ടിപ്പിന്റെ പെട്ടി

സ്വന്തം ലേഖകൻ ചങ്ങനാശേരി: ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച യുവതിയ്ക്ക് പല തവണയായി നഷ്ടമായത് ഏഴു ലക്ഷം രൂപ. തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിയും ബി.എസ്.സി നഴ്‌സുമായ യുവതിയ്ക്കാണ് എട്ടു തവണയായി ഏഴു ലക്ഷത്തോളം രൂപ നഷ്ടമായത്. ബയോഡേറ്റയും പണവും നൽകിയ ശേഷം കാനഡക്കാരനായ ഫെ്‌യ്‌സ്ബുക്ക് സുഹൃത്തിന്റെ അക്കൗണ്ട് കാണാതെ വന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മാസമായിരുന്നു. ബി.എസ്.സി നഴ്‌സായ പെൺകുട്ടി ഫെയ്‌സ്ബുക്കിലൂടെ അമേരിക്കക്കാരനുമായി പരിചയത്തിലാകുകയായിരുന്നു. തുടർന്ന സുഹൃദം തുടരുന്നതിനിടെ യുവാവ് അമേരിക്കയിൽ ബി.എസ്.സി നഴ്‌സുമാർക്ക് ജോലി സാധ്യതയുണ്ടെന്ന് പറയുകയായിരുന്നു. തുടർന്ന് […]

ആർച്ച് ബിഷപ്പ് സ്ഥാനം ആരുടേയും തറവാട്ട് സ്വത്തല്ല ;-വിമത വൈദീകർ

സ്വന്തം ലേഖിക കൊച്ചി: ഭൂമിവില്പനയെച്ചൊല്ലിയുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കുംമുൻപേ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി രൂപതയുടെ ചുമതല എൽപിച്ചതിലും, സഹായമെത്രാൻമാരെ നീക്കിയതിലും അതൃപ്തി പരസ്യമാക്കി ഒരു വിഭാഗം വൈദീകർ രംഗത്ത്. ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കമാണ് മറ നീക്കി പുറത്തുവരുന്നത്.അതിരൂപതയ്ക്ക് മാത്രമായി പുതിയ ബിഷപ്പിനെ വേണമെന്ന് വിമത വൈദീകർ കൊച്ചിയിൽ ആവശ്യപ്പെട്ടു. കാനോനിക നിയമം കർദ്ദിനാൾ ജോർജ് ആലഞ്ചേരി ലംഘിച്ചെന്നും രൂക്ഷമായ വിമർശനമാണ് വിമത വൈദീകർ ഉയർത്തുന്നത്. 251 വൈദികരാണ് കൊച്ചിയിലെ പ്രാർത്ഥന സംഗമത്തിൽ പങ്കെടുത്തത്. നടപടികൾ തിരുത്താൻ ആവശ്യപ്പെട്ട് സിറോ […]

വിദ്യാർത്ഥിയുടെ മുഖത്തടിച്ച പ്രിൻസിപ്പലിനെതിരെ കേസെടുത്തു

സ്വന്തം ലേഖിക പുൽപ്പള്ളി: വിദ്യാർത്ഥിയുടെ കരണത്തടിച്ചുവെന്ന പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പാളിനെതിരെ പോലീസ് കേസ്.പുൽപ്പള്ളി പേരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പാളിനെതിരെയാണ് കേസ് എടുത്തത്. ഇതേ സകൂളിലെ വിദ്യാർത്ഥിയെ മർദ്ദിച്ചുവെന്നാണ് കേസ്.പ്രിൻസിപ്പാൾ എം ആർ രവി വിദ്യാർത്ഥിയുടെ മുഖത്ത് അടിച്ചുവെന്നാണ് പരാതി. പ്രിൻസിപ്പാളിനെതിരെ ഐപിസി 323, ബാലനീതി വകുപ്പ് എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രിൻസിപ്പാൾ ആരോപണം നിഷേധിച്ചു.

ജില്ലാ കളക്ടർ നിർദേശിച്ചിട്ടും സ്ഥലം അനുവദിച്ചില്ല ;ഭിന്നശേഷിക്കാരനായ യുവാവ് ആത്മഹത്യ ഭീഷണിയുമായി വില്ലേജ് ഓഫീസിൽ

സ്വന്തം ലേഖകൻ അഞ്ചൽ : വില്ലേജ് ഓഫീസിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി ഭിന്നശേഷിക്കാരനായ യുവാവ്. അഞ്ചലിലെ അറയ്ക്കൽ വില്ലേജ് ഓഫീസിന് മുന്നിലായിരുന്നു സംഭവം. ഇടമുളയ്ക്കൽ സ്വദേശി വർഗീസാണ് ഇന്ന് രാവിലെ ആത്മഹത്യ ഭീഷണിയുമായി അറയ്ക്കൽ വില്ലേജ് ഓഫീസിലെത്തിയത്.ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടും സ്ഥലവും വീടും അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ജീവനൊടുക്കാൻ ശ്രമിച്ചത്.അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട ആളാണ് ഇദ്ദേഹം. പോലീസിൽ വിവരമറിയിച്ചതോടെ അവർ സ്ഥലത്തെത്തി വർഗീസിനെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കി പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. വർഗീസിന്റെ വിഷയത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് വില്ലേജ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പൊലീസിന് ജുഡീഷ്യൽ അധികാരം കൂടി നൽകിയാൽ ഗതിയെന്താകും ? പീരുമേട് ഉരുട്ടിക്കൊലയിൽ വി എസിന്റെ രൂക്ഷ വിമർശനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സർക്കാരിനെതിരെ വിമർശനവുമായി ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ. പൊലീസ് സേനയെക്കുറിച്ച് അടുത്തകാലത്തുണ്ടായ അരോപണങ്ങൾ ഗൗരവതരമാണെന്ന് വി എസ് അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞു.ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട വി എസ് പൊലീസിന് ജുഡീഷ്യൽ അധികാരം കൂടി നൽകിയാൽ എന്താകുമെന്ന് കണ്ണ് തുറന്ന് കാണണമെന്നും ആവശ്യപ്പെട്ടു. ഉമ്മ ചാണ്ടി സർക്കാരാണ് പൊലീസിന് ജുഡീഷ്യൽ അധികാരം നൽകാൻ തീരുമാനിച്ചതെന്ന് ഓർമ്മിപ്പിച്ച അച്യുതാനന്ദൻ ഇക്കാര്യത്തിൽ ഇടത് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും പറഞ്ഞു.ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലും […]