Thursday, April 23, 2026

വിദ്യാർത്ഥിയുടെ മുഖത്തടിച്ച പ്രിൻസിപ്പലിനെതിരെ കേസെടുത്തു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പുൽപ്പള്ളി: വിദ്യാർത്ഥിയുടെ കരണത്തടിച്ചുവെന്ന പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പാളിനെതിരെ പോലീസ് കേസ്.പുൽപ്പള്ളി പേരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പാളിനെതിരെയാണ് കേസ് എടുത്തത്. ഇതേ സകൂളിലെ വിദ്യാർത്ഥിയെ മർദ്ദിച്ചുവെന്നാണ് കേസ്.പ്രിൻസിപ്പാൾ എം ആർ രവി വിദ്യാർത്ഥിയുടെ മുഖത്ത് അടിച്ചുവെന്നാണ് പരാതി. പ്രിൻസിപ്പാളിനെതിരെ ഐപിസി 323, ബാലനീതി വകുപ്പ് എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രിൻസിപ്പാൾ ആരോപണം നിഷേധിച്ചു.