play-sharp-fill

ലോകകപ്പ് കഴിഞ്ഞാൽ ധോണി വിരമിക്കും

സ്വന്തം ലേഖകൻ സച്ചിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ ആരാധകരുടെ മനസിൽ ആഴത്തിലുറപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മുൻക്യാപ്റ്റനും ടീമിന്റെ നട്ടെല്ലുമായ മഹേന്ദ്രസിംഗ് ധോണി അദ്ദേഹത്തിന്റെ രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിൽ നിന്നും വിരമിക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിലെ രാജ്യത്തിന്റെ അവസാന മത്സരത്തോടെ ടീം ഇന്ത്യയുടെ തല പടിയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ദേശീയ വാർത്ത ഏജൻസിയായ പി.ടി.ഐയാണ് ആരാധകരുടെ നെഞ്ചിൽ ‘തീകോരിയിടുന്ന’ ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡോ, ധോണിയോ ഇനിയും പ്രതികരിച്ചിട്ടില്ല. രാജ്യാന്തര ക്രിക്കറ്റിൽ നീണ്ട പതിനഞ്ച് വർഷത്തെ അനുഭവ […]

നഗരമധ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി: ഏറ്റുമുട്ടിയത് കാരാപ്പുഴ – മോഡൽ സ്‌കൂൾ വിദ്യാർത്ഥികൾ; നാലു കുട്ടികൾ പൊലീസ് കസ്റ്റഡിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. അസഭ്യം വിളിയും പോർ വിളികളുമായി കുട്ടികൾ സ്‌കൂളിനു മുന്നിലെ റോഡിനെ യുദ്ധക്കളമാക്കുകയായിരുന്നു. സ്‌കൂൾ തുറന്ന് ഒരു മാസത്തിനിടെ മൂന്നാം തവണയാണ് നഗര പരിധിയിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏ്റ്റുമുട്ടുന്നത്. നേരത്തെ കുടമാളൂരിൽ സ്‌കൂൾ തുറന്നതിന്റെ പിറ്റേ ദിവസം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയതിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വി്ട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിദ്യാർത്ഥികൾ തമ്മിൽ നഗരമധ്യത്തിൽ ഏറ്റുമുട്ടിയത്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കാരാപ്പുഴ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ […]

കാണാതായ ഭർത്താവിനെ മൂന്നു വർഷത്തിന് ശേഷം ടിക് ടോക്കിലൂടെ ഭാര്യ കണ്ടെത്തി

സ്വന്തം ലേഖിക വില്ലുപുരം: കാണാതായ ഭർത്താവിനെ മൂന്നു വർഷത്തിന് ശേഷം ഭാര്യ ടിക് ടോക്ക് വീഡിയോയിലൂടെ കണ്ടെത്തി. തമിഴ്നാട് വില്ലുപുരം സ്വദേശിയായ ജയപ്രദയാണ് തന്റെ ഭർത്താവ് സുരേഷിനെ മൂന്ന് വർഷങ്ങൾക്ക് ശേഷം ടിക് ടോക്ക് വീഡിയോയിലൂടെ കണ്ടെത്തിയത്.2017 ൽ ജോലിക്കായി പോയ സുരേഷിനെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നീട് സുഹൃത്തുക്കൾക്കിടയിലും ബന്ധുക്കൾക്കിടയിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോലീസ് അന്വേഷണത്തിലും ഇയാളെ കണ്ടെത്താനായില്ല. ഇപ്പോൾ മൂന്ന് വർഷങ്ങൾക്ക് ശേഷം ഇയാളെ ടിക് ടോക്ക് വീഡിയോയിലൂടെ കണ്ടെത്തുകയായിരുന്നു […]

രാഹുൽ കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം രാജിവച്ചു; രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടു

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തിൽ കോൺഗ്രസ് ഇനിയും വൈകരുതെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി തന്റെ രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടു. താൻ നേരത്തെ തന്നെ രാജി സമർപ്പിച്ചതാണെന്നും നിലവിൽ പാർട്ടി അദ്ധ്യക്ഷനല്ലെന്നും രാഹുൽ വ്യക്തമാക്കി. പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തിൽ ഇനിയും കാലതാമസം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എന്നാൽ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിവയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.രാഹുൽ തന്നെ അദ്ധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി പ്രവർത്തകർ സമരത്തിലാണ്. പകരക്കാരനെക്കുറിച്ചുള്ള […]

നവാഗതരുടെ നീർമാതളം പൂത്തുലയുന്നു

” ആണുങ്ങൾ ഒന്നിൽ കൂടുതൽ പ്രണയിച്ചാൽ അത് വീരത്വം , എന്നാൽ ഒരു പെണ്ണ് ഒന്നിൽ കൂടുതൽ പ്രണയിച്ചാൽ അവൾ പോക്കു കേസ് ”   *ക്യൂൻ ഓഫ് നീർമാതളം പൂത്തകാലം ഒരു ഭയങ്കര കാമുകി*  എന്ന സിനിമയുടെ ടീസറിൽ ഒരു പെൺകുട്ടിയുടെ കഥാപാത്രം പറയുന്ന വാക്കുകൾ കേട്ടപ്പോൾ തന്നെ അറിയാതെ മനസ്സിൽ പറഞ്ഞു പോയി “ഇവൾ ഒരു ഭയങ്കര കാമുകി തന്നെ… ” എന്ന് . ഒബ്സ്ക്യൂറാമാജിക് മൂവീസിന്റെ ബാനറിൽ സെബാസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്  എ ആർ അമൽ കണ്ണൻ സംവിധാനം ചെയ്ത “നീർമാതളം […]

പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു

സ്വന്തം ലേഖകൻ മുംബൈ: ബിഹാർ സ്വദേശിനി നൽകിയ പീഡന കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചു. മുംബയ് ദിൻഡോഷി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജർ ആകണമെന്നും 2500 രൂപയുടെ ആൾ ജാമ്യത്തിലുമാണ് മുൻകൂർ ജാമ്യം നൽകിയത്.

പ്രശസ്ത ഫോറൻസിക് സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ.ബി ഉമാദത്തൻ അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രശസ്ത ഫോറൻസിക് സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തൻ(73) അന്തരിച്ചു. ഇന്ന് രാവിലെ ഒൻപതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിരുവനന്തപുരത്തെ കരിക്കകത്തെ വസതിയിൽ വ്യാഴാഴ്ച രാവിലെ 11ന് നടക്കും.1946 മാർച്ച് 12ന് സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ. കെ. ബാലരാമപ്പണിക്കരുടെയും പവർകോട് ജി. വിമലയുടെയും മകനായാണ് ഉമാദത്തൻ ജനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസും എം.ഡിയും പാസായി. 1969ൽ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു.തിരുവനന്തപുരം, […]

സ്‌കൂൾ മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിയുടെ ടിസി തടയാൻ സ്‌കൂൾ അധികൃതർക്ക് അധികാരമില്ല : ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: സ്‌കൂൾ മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിയുടെ ടിസി തടഞ്ഞുവയ്ക്കാൻ വിദ്യാഭ്യാസ നിയമപ്രകാരം സ്‌കൂൾ അധികൃതർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ടിസി അപേക്ഷ നിരസിച്ചതിനെത്തുടർന്ന് തൃശ്ശൂർ എങ്കക്കാട് സ്വദേശി സി.കെ ഷീനയും മക്കളും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി ആശയുടെ ഉത്തരവ്.ഇതിൽ കാലതാമസം വരുത്തിയാൽ ടിസി നൽകാൻ ചുമതലപ്പെട്ട അധ്യാപകർ അടക്കം അച്ചടക്ക് നടപടി നേരിടേണ്ടി വരുമെന്നു വ്യവസ്ഥയുണ്ടെന്നും കോടതി വ്യക്തമാക്കി. സ്‌കൂൾ മാറാൻ വേണ്ടി ടിസി ചോദിച്ചിട്ട് നൽകാത്തതിനാലാണ് കോടതിയിൽ ഹർജി നൽകിയത്.

മോദിയേയും ധോണിയേയും വിമർശിക്കുന്നത് നിർത്തു ; അവർ രാജ്യത്തിന് വേണ്ടി യശസുയർത്തുകയാണ് : പ്രിയദർശൻ

സ്വന്തം ലേഖിക പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെയും വിമർശിക്കുന്നവർക്കെതിരെ സംവിധായകൻ പ്രിയദർശൻ രംഗത്ത്. ലോകകപ്പ് മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ എം.എസ് ധോണിക്ക് നേരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ധോണി വിരമിക്കേണ്ട സമയമായി എന്നതാണ് മിക്കവരുടേയും വിമർശനം. ‘മോദിയെയും ധോണിയെയും വിമർശിക്കുന്നത് നിറുത്തൂ..രാജ്യത്തിന്റെ യശസുയർത്തുന്ന പ്രവൃത്തിയിലാണവർ’- എന്നാണ് ഫേസ്ബുക്കിലൂടെ മോദിക്കും ധോണിക്കുമുള്ള പിന്തുണ പ്രിയദർശൻ അറിയിച്ചത്.പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ പിന്തുണച്ച് നേരത്തെയും പ്രിയദര്‍ശന്‍ രംഗത്തെത്തിയിരുന്നു. ‘നിങ്ങളാണ് എന്റെ രാജ്യത്തിന്റെ ശക്തി. ഹൃദയം നിറഞ്ഞ ആശംസകള്‍’ എന്ന് മോദി വീണ്ടും […]

ചേർത്തലയിലെ ഓട്ടോകാസ്റ്റിന് റെയിൽവേ ബോഗി നിർമ്മാണത്തിനുള്ള ഓർഡർ ലഭിച്ചു ; പൊതുമേഖല സ്ഥാപനത്തിന് ഓർഡർ ലഭിക്കുന്നത് ഇന്ത്യയിൽ ആദ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചേർത്തലയിലെ ഓട്ടോകാസ്റ്റിന് റെയിൽവേ ബോഗി നിർമ്മാണത്തിനുള്ള ഓർഡർ ലഭിച്ചു. ഉത്തര റെയിൽവെ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണിന് ആവശ്യമായ കാസ്നബ് ബോഗിയാണ് ഓട്ടോകാസ്റ്റ് നിർമ്മിക്കുക. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന് റെയിൽവെ ബോഗി നിർമ്മിക്കാനുള്ള ഓർഡർ ലഭിക്കുന്നത്. ടെൻഡറിൽ പങ്കെടുത്ത ഓട്ടോകാസ്റ്റ് ആണ് ഏറ്റവും കുറഞ്ഞ തുക നൽകിയത്.തുടക്കക്കാർ എന്ന നിലയിൽ നിലവിലെ ടെൻഡറിൽ സൂചിപ്പിച്ചതിൽ അഞ്ച് ശതമാനം ബോഗി നിർമ്മിക്കാനുള്ള ഓർഡർ മാത്രമേ ഓട്ടോകാസ്റ്റിന് ലഭിക്കൂ. റെയിൽവെ നിശ്ചയിച്ച നിലവാരത്തിൽ ബോഗി നിർമ്മിച്ചാൽ, തുടർ ടെൻഡറുകളിൽ […]