play-sharp-fill

36 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പിഎസ്‌സി

സ്വന്തം ലേഖകൻ തിരുവനന്തപുരം: 36 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പിഎസ്സി.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒഫ്താൽമോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ജനീറ്റോ യൂറിനറി സർജറി (യൂറോളജി), പ്ലാസ്റ്റിക് റീ കൺസ്ട്രക്ടീവ് സർജറി, ലക്ചറർ ഇൻ ഓർത്തോപീഡിക്‌സ്, ഇഎൻടി, അനസ്തീസിയ, ആർട്ടിസ്റ്റ് ഫോട്ടോഗ്രഫർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്‌നിക്) ലക്ചറർ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഷീറ്റ് മെറ്റൽ വർക്കർ, പെയിന്റർ, സെക്രട്ടേറിയറ്റ്, പിഎസ്സി, ലോക്കൽ ഫണ്ട് ഓഡിറ്റ്, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ ഓഫീസ് അറ്റൻഡന്റ്, […]

തലസ്ഥാനത്തു നിന്നും കാണാതായ വിദേശ വനിതയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം : തലസ്ഥാനത്തുനിന്നും ജർമൻ വനിത കാണാതായ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ലിസയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും.രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിച്ചു.ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലിസയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.ലിസ അമൃതപുരിയിലും എത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ജർമൻ എംബസി വഴി ബന്ധുക്കളിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാർച്ച് 5ന് തിരികെ പോയിരുന്നു. ഇയാളിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ടൂറിസ്റ്റ് […]

ജയിലുകളിൽ കള്ളും കഞ്ചാവും മൊബൈൽ ഫോണും: വനിതകൾ പോലും ജയിൽ ചാടുന്നു; തന്റെ കാലത്ത് ജയിലുകൾ ക്ലീനായിരുന്നു ആർ.ശ്രീലേഖ; ഋഷിരാജ് സിംങിനെതിരെ ശ്രീലേഖയുടെ മൊഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജയിലുകളിൽ കള്ളുംകഞ്ചാവും ഒഴുക്കുന്നതായി, ഋഷിരാജ് സിംങിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുൻ ജയിൽ മേധാവി ആർ.ശ്രീലേഖയുടെ ആരോപണം. താൻ ജയിൽ മേധാവിയായിരുന്നപ്പോൾ ഒരുതരത്തിലുള്ള അനധികൃത വസ്തുക്കളും ജയിലിനുള്ളിൽ കയറ്റിയിരുന്നില്ലെന്ന് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ .ജയിലുകളിൽ നേരത്തേ അരാജകത്വം ആയിരുന്നുവെന്നും പുതിയ ഡിജിപി ഋഷിരാജ് സിങ് ചുമതലയേറ്റതോടെ എല്ലാം ശരിയായി എന്ന തരത്തിൽ വാർത്തകൾ വന്നതിനോട് പ്രതികരിക്കുകയായിരുന്നു ശ്രീലേഖ. ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ് 2019 ജൂൺ 11 വരെ മാത്രമേ ഞാൻ ജയിൽ ഡി.ജി.പി. ആയിരുന്നിട്ടുള്ളൂ. രണ്ടുവർഷവും അഞ്ചുമാസവും […]

ഇനിയും ശബരിമല കയറും: യാതൊരു കുറ്റബോധവുമില്ല; വീണ്ടും മലകയറ്റം പ്രഖ്യാപിച്ച് കനകദുർഗ

സ്വന്തം ലേഖകൻ കൊച്ചി: ഇനിയും ശബരിമല കയറുമെന്ന പ്രഖ്യാപനവുമായി കനക ദുർഗ. ശബരിമല കയറണമെന്ന് തോന്നിയാൽ താൻ ഇനിയും അതിനായി ശ്രമിക്കുമെന്നും ആത്മാഭിമാനത്തോടാണ് മലകയറിയതെന്നും അതിൽ കുറ്റബോധമില്ലെന്നും അവർ പറഞ്ഞു .എസ്സെൻസ് ക്ലബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നവോത്ഥാനത്തിന്റെ പെൺപക്ഷം’ എന്ന വിഷയത്തിലുള്ള സെമിനാറിൽ പങ്കെടുക്കാൻ തിരൂരിൽ എത്തിയ കനകദുർഗ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു രാഷ്ട്രീയ പാർട്ടിയും തന്നെ ആയുധമാക്കാൻ ശ്രമിച്ചിട്ടില്ലെന്നും കനകദുർഗ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സ്ത്രീ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എന്നാൽ ഏതെങ്കിലും ഒരു […]

പൊലീസ് കസ്റ്റഡിയിൽ പ്രതിയുടെ മരണം: ഇടുക്കി എസ്.പിയ്ക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്; എസ്.പി തെറിച്ചേയ്ക്കും; കേസ് ജുഡീഷ്യൽ അന്വേഷണത്തിലേയ്ക്ക്

സ്വന്തം ലേഖകൻ പീരുമേട്: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേയ്ക്കും. രാഷ്ട്രീയ സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിനൊരുങ്ങുന്നത്. ഇതിനിടെ ഇടുക്കി എസ്.പി കെ.ബി. വേണുഗോപാലിനെ തത്സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് സൂചനയും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ എസ്.പിയ്ക്കു വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ ഇദ്ദേഹത്തിനെതിരെ നടപടി ഉറപ്പായിരിക്കുന്നത്. എസ്.പിയുടെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചതെന്ന വിവരം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ലഭിച്ചു. ആദ്യഘട്ടത്തിൽ തെളിവ് നശിപ്പിക്കാൻ എസ്.പി ശ്രമിച്ച […]

അനധികൃത മദ്യവിൽപന ചോദ്യം ചെയ്ത കെ.എസ്.യു നേതാക്കളെ കോൺഗ്രസ് നേതാവ് അകത്താക്കി; ഡ്രൈഡേയിൽ മദ്യം വിൽപ്പുന്നത് പാലായിലെ കോൺഗ്രസിന്റെ പ്രാദേശിക നേതാവ്

സ്വന്തം ലേഖകൻ പാലാ: ഡ്രൈഡേയിൽ മദ്യവിൽക്കുന്നതിനെ ചോദ്യം ചെയ്ത കെ.എസ്.യു നേതാക്കളെ വ്യാജ പരാതി നൽകി കോൺഗ്രസിന്റെ പ്രാദേശിക നേതാവ് അകത്താക്കി. കടയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭിച്ചിട്ടും ഇതൊന്നും പരിശോധിക്കാതെയാണ് യുവ നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിനെതിരെ കോ്ൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒൻപതരയോടെ പാലാ നഗരത്തിലെ സ്ഥാപനത്തിലായിരുന്നു സംഭവം. പാലായിലെ പ്രാദേശിക നേതാവും നിയുക്ത ബ്ലോക്ക് സെക്രട്ടറിയുമായ ഷോജി ഗോപിയുടെ കടയിൽ ഒൻപതരയോടെ എത്തിയതായിരുന്നു ഒരു വിഭാഗം കെ.എസ്.യു നേതാക്കൾ. എന്നാൽ, ഷോജി […]

അഭിമന്യുവിന്റെ കൊലപാതകത്തിന് ഒരു വർഷം: അഭിമന്യു സ്തൂപം അനാച്ഛാദനം ചൊവ്വാഴ്ച; പ്രതികളിൽ പലരും ഇപ്പോഴും കാണാമറയത്ത്; സ്തൂപം അനാഛാദനം തടയണമെന്ന കെ.എസ്.യു വാദം തള്ളി

സ്വന്തം ലേഖകൻ കൊച്ചി: സി.പിഎമ്മിന്റെയും എസ്.എഫ്.ഐയുടെയും അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ കൊലപാതകത്തിന് ഒരു വർഷം പൂർത്തിയാകുമ്പോൾ, പ്രതികളിൽ പലരും ഇപ്പോഴും കാണാമറയത്ത്. ഇതിനിടെ എസ്.എഫ്.ഐ നേതൃത്വത്തിലുള്ള വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അഭിമന്യുവിന്റെ സ്തൂപം ചൊവ്വാഴ്ച കോളേജിൽ അനാച്ഛാദനം ചെയ്യും. അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷം തികയുന്ന ജൂലൈ രണ്ടിനാണ് കാമ്പസിൽ നിർമിച്ച സ്തൂപം അനാച്ഛാദനം ചെയ്യുന്നത്. അനാച്ഛാദനം തടയണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നൽകിയ ഹർജി ഹൈക്കോടതി തള്ളി. കോളേജിന്റെ പരമാധികാരി പ്രിൻസിപ്പലാണെന്നും നിയമലംഘനങ്ങളുണ്ടോ എന്ന കാര്യം പിന്നീട് വേണമെങ്കിൽ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. സർക്കാരിനോട് റിപ്പോർട്ട് […]

സരോജിനി തങ്കപ്പൻ നിര്യാതയായി

മൂലവട്ടം മണ്ണഞ്ചേരിൽ പരതനായ തങ്കപ്പനാചാരിയുടെ ഭാര്യ സരോജിനി തങ്കപ്പൻ (87) നിര്യാതയായി. മൃതദേഹം മകൻ സുനിലിന്റെ പേരൂരിലുള്ള വസതിയിൽ. ഇന്ന് (ജൂലായ് രണ്ട് , ചൊവ്വാഴ്ച) വൈകിട്ട് മൂന്നു മണിയോടെ മൃതദേഹം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ എത്തിച്ച് സംസ്‌കാരം വൈകിട്ട് നാലിന് നടക്കും. മക്കൾ – പരേതയായ ലീലാമോഹൻ, അനിൽകുമാർ, സുനിൽകുമാർ, ഗിരീഷ് കുമാർ, സന്തോഷ്‌കുമാർ. മരുമക്കൾ – മോഹനൻ, ഉഷ, ഷേർളി, സുധ.

ചൊവ്വാഴ്ച എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ എ.ബി.വി.പി സംസ്ഥാന കമ്മിറ്റി നടത്തിയ പ്രകടത്തെ പൊലീസ് ലാത്തിചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് എ.ബി.വി.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. എ.ബി.വി.പി സംസ്ഥാന അദ്ധ്യക്ഷൻ പ്രിന്റു മഹാദേവാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. തിങ്കളാഴ്ച രാവിലെ സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തിയ എ.ബിവി.പി പ്രവർത്തകരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. അഞ്ചു പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേ്റ്റിരുന്നു. പ്രകടനമായി എത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. ഇതേ തുടർന്നു […]

മുണ്ടക്കയത്ത് ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; കാർ ഓടിച്ചത് കൂട്ടിക്കൽ സ്വദേശിനിയായ വീട്ടമ്മ ; വാഹനത്തിന്റെ മുൻവശം പൂർണ്ണമായും കത്തി നശിച്ചു

സ്വന്തം ലേഖകൻ കോട്ടയം : മുണ്ടക്കയത്ത് ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കൂട്ടിക്കൽ സ്വ ദേശിനിയായ വീട്ടമ്മ ഓടിച്ചു കൊണ്ട് വന്ന മാരുതി 800 വാഹനത്തിനാണു തീ പിടിച്ചത്. വേലനിലം സെന്റ്. മേരീസ് പള്ളിക്ക്‌ സമീപം തിങ്കളാഴ്‌ച്ച വൈകിട്ട് 6.30 ടെ യായിരുന്നു സംഭവം. മുണ്ടക്കയത്ത് നിന്നും കൂട്ടിക്കലിലേക്കു പോകുന്നതിനിടയിൽ കാറിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽപെട്ടതോടെ പരിഭ്രാന്തയായ വീട്ടമ്മ ചാടി ഇറങ്ങുക യായിരുന്നു. എന്നാൽ വാഹനം നിർത്തിയിറങ്ങീട്ടും തനിയെ തീ പടർന്ന കാർ അര കിലോമീറ്ററോളം മുന്നോട്ട് നീങ്ങി. സംഭവത്തെ തുടർന്ന് […]